വൈകിട്ടും രാത്രിയും ഇടവിട്ട് പെയ്യുന്ന മഴയെ വകവയ്ക്കാതെ അയ്യപ്പ ദർശന സായൂജ്യമടഞ്ഞു ഭക്തജന സഹസ്രങ്ങൾ. തിരക്കേറിയതോടെ കഴിഞ്ഞദിവസം മുതൽ നാലുമണിക്കൂർ പരീക്ഷണാടിസ്ഥാനത്തിൽ തിരുപ്പതി മോഡൽ ക്യൂ സമ്പ്രദായം ഏർപ്പെടുത്തുകയും ഉണ്ടായി. ഇതിനായി മരക്കൂട്ടത്തിനും ശരംകുത്തിയ്ക്കുമിടയിലെ മൂന്നു ക്യൂ കോംപ്ലക്സുകൾ പ്രയോജനപ്പെടുത്തുകയാണ് ചെയ്തത്.
കോംപ്ലക്സുകളിൽ തീർത്ഥാടകരെ നിയന്ത്രിച്ച ശേഷം സന്നിധാനത്ത് നിന്ന് ലഭിച്ച പോലീസ് നിർദ്ദേശം അനുസരിച്ചാണ് കോംപ്ലക്സുകൾ തുറക്കുന്ന സമയം ക്രമീകരിച്ചത്.ക്യൂ സമ്പ്രദായം ഫലപ്രദമായിരുന്നു എന്നും തിരക്കേറുന്ന ദിവസങ്ങളിൽ ഇത്തരം സമ്പ്രദായം ഏർപ്പെടുത്തുമെന്നും ദേവസ്വം ബോർഡ് അറിയിക്കുകയുണ്ടായി.
NEWS 22 TRUTH . EQUALITY . FRATERNITY