Breaking News

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

 അവാർഡ് കൾ.
1. 2012.13 ലെ സംസ്ഥാന അദ്ധ്യാപക അവാർഡ്.
2.
കൃഷി പാഠം അവാർഡ്
3.
മാതൃഭൂമി സീഡ് ബസ്റ്റ് കോഡിനേറ്റ
അവാർഡ്
4.
2023 – ലെ ” നവനീതം” എന്ന ഗ്രന്ഥത്തിന് ഏറ്റവും നല്ല വൈജ്ഞാനിക . ഗ്രന്ഥത്തിനുള്ള തി ക്കുറുശ്ശി ഫൗണ്ടേഷൻ അവാർഡ്.
5.
ആകാശവാണിയിൽ സംസ്കൃത പരിപാടികൾ അവതരിപ്പിക്കുന്നു.

നഷ്ട സ്വപ്നം ……..
______
കനലായ് നീറുന്നൊരോർമ്മതൻ
വീഥിയിൽ ……
നിന്നെ പിരിയുവാൻ
വയ്യെനിക്ക്…….
മനം നിറഞ്ഞൊഴുകുന്ന
മധുര സ്വപ്നങ്ങൾ
വ്യർത്ഥമായ് തീർന്നുവല്ലോ ………
മരണമേ …. നീ ഇത്ര
ക്രൂരനായ്
മഹാമാരിയായ്
എന്തിനു വന്നരികെ….
വറ്റിവരണ്ടൊരു കുല്യ
പോലെ …..
മങ്ങി തുടങ്ങീ… എൻ …
മാനസവും
തനിയെ തുടരുന്ന ജീവിത യാത്രയിൽ ….
ദു:ഖങ്ങൾ മാത്രം ….
ബാക്കിയായി ….
പ്രാണനിൽ പ്രാണനായ്
എന്റെ നാഥാ നീ യാത്ര പറയാതെ പൊയ്
മറഞ്ഞു….
നെഞ്ചകം നീറുന്നു നാഥാ നിൻ ഓർമ്മകൾ
നിശബ്ദ യാമിനി
മെല്ലെയണയുമ്പോൾ …
രാഗവും താളവും
ലയവും നിറഞ്ഞൊരു
ജീവിത ഗാനത്തിൽ
അപശ്രുതി ചേർത്തു നീ
മൃത്യുവേ … നിർദ്ദയമെന്തിന്
വിധിയുടെ പേരിൽ നീ
വേർപ്പെടുത്തീ…….
സ്വർഗ്ഗസമാന മനോഹര
ജീവിതം ……..
കരിനിഴൽ വീഴ്ത്തി
കടന്നുപോയി….
നഷ്ടബോധത്തിൽ
വിങ്ങും മനവുമായ്
ഈ ശിഷ്ടജീവിതം
തീർത്തിടും ഞാൻ ….
നിറം മങ്ങിപ്പോയെന്റെ
ജീവിത നൗക
എനിക്കേകയായ്
തുഴയാൻ
കരുത്തേകണേ…….

സിനി

ജാതി …. ആന്തരികമോ?
ബാഹ്യമോ?..
——————-
കാലം വരച്ചിട്ട വരയിൽ കൂടി മാത്രം പോയ് കൊണ്ടിരുന്ന എന്റെ
അച്ഛൻ നാരായണ ഉണ്ണിത്താൻ . എന്റെ പേര് രേണുക. അമ്മയുടെ സ്നേഹത്തോടുള്ള വിളി .രേണു…..
ഞാനും ഗോപീകൃഷ്ണനും ഒരു നാട്ടുകാർ. ഡിഗ്രി ഒന്നാം വർഷം ഒരുമിച്ചായിരുന്നു ബസ്സിലെ യാത്ര . കൂടെയുള്ളവരെ ആൺ പെൺ വ്യത്യാസമില്ലാതെ ചേർത്തു നിർത്തുന്ന ആത്മാർത്ഥ സുഹൃത്ത്. എന്തും തുറന്നു പറയാം. ഏവർക്കും ഒരു തണൽ മരം. സാഹിത്യമാണ് പ്രിയം.

സംസാരം എപ്പോഴും നീണ്ടു പോകും.
യാത്രാ ബുദ്ധിമുട്ടു കാരണം രണ്ടാം വർഷം ഹോസ്റ്റൽ ജീവിതത്തിലേക്ക് വഴിമാറി. അച്ഛന്റെ ഉറച്ച തീരുമാനത്തിനു മുമ്പിൽ ഒരു കൊച്ചു കുട്ടിയെ പോലെ അനുസരണ കാട്ടുക തന്നെ.
സമര ദിവസങ്ങളിൽ വിശേഷങ്ങൾ പങ്കു വയ്ക്കാൻ ഗോപിയെ കാണുക പതിവായി. ഗോപിയുടെ പ്രിയ സുഹൃത്താണ് അരവിന്ദൻ. വായനയുടെ കാമ്പറിഞ്ഞവരാണ് രണ്ടു പേരും.

ഇഷ്ട ഇടം ലൈബ്രറിയാണ്. എന്റെ നാട്ടുകാരി രേണുക അരവിന്ദനും പരിചയപ്പെടുത്തി. വായിക്കാൻ സമയം കണ്ടെത്തണം. താഴ്ന്ന സ്വരത്തിൽ അരവിന്ദൻപറഞ്ഞു. ശരി. എന്ന് മറുപടിയും .

രണ്ടു ദിവസം കഴിഞ്ഞ് അരവിന്ദൻ എനിക്ക് എം.ടി.യുടെ’ മഞ്ഞ്’ എന്ന ചെറു നോവൽ തന്നു. പെട്ടെന്ന് തന്നെ ഹോസ്റ്റലിൽ എത്തി കുളികഴിഞ്ഞ് ആർത്തിയോടു കൂടി വായിച്ചു തീർത്തു. വായനയുടെ സുഖമുള്ള അനുഭവത്തിന്റെ വാതായനം മുന്നിൽ തുറന്നു കിട്ടി.
മഞ്ഞിലെ ഓരോ കഥാപാത്രവും ദാവനയിൽ കൂടി സഞ്ചരിച്ചു. …. കാത്തിരിപ്പിന്റെ പ്രതീകമായ വിമല…..
അരവിന്ദന് നോവൽ തിരികെ നൽകി. അന്നുമുതൽ പുതിയ യാത്ര ആരംഭിക്കുകയായിരുന്നു. കഥാ പുസ്തകങ്ങളുടെ ഒഴുക്ക് എന്നിലേക്ക് ഒഴുകി കൊണ്ടേയിരുന്നു. ഒന്നോ രണ്ടോ വാക്കിൽ ഒരുക്കിയ ചെറുകുറുപ്പുകൾ . അക്ഷരങ്ങൾ കുറവും അർത്ഥം വളരെ വലുതും. അതാണ് എന്നെ അരവിന്ദനിലേക്ക് കൂടുതൽ അടുപ്പിച്ചത്…..
ഉൽസവ കാലം വരവായി. എന്റെ നാട്ടിലും . ഉൽസവത്തിന്റെ നടത്തിപ്പുകാരൻ വർഷങ്ങളായിഎന്റെ അച്ഛനാണ്. ഗാംഭീര മുള്ള ശബ്ദം. 7 അടി ഉയരും ആവോളം പറമ്പ്, കാർ, വീട്, ധനം. അതിലുപരി അധികാര ഭാവവും. എന്നെ അലട്ടിയത് ഒന്നു മാത്രം അച്ഛന്റെ ജാതി ഭ്രാന്ത് ….
ഏവർക്കും ഭയഭക്തിബഹുമാനമുള്ള ഹരി നാരായണൻ ഉണ്ണിത്താൻ.
ഉൽസവത്തിന് ഗോപിയേയും അരവിന്ദനേയും പ്രത്യേകം ക്ഷണിച്ചു. തീർച്ചയായും എത്താം.ഈ മറുപടി പ്രതീക്ഷയോടുള്ള കാത്തിരിപ്പിന് കാരണമായി ……
അച്ഛനെ അനുസരിച്ച് വീടു നോക്കുന്ന ദേവയാനി… എന്റെ അമ്മ.
പിന്നെ ഭാനുവമ്മ. അമ്മയുടെ മനസ്സു കണ്ട ഭാനുവമ്മ. മനസ്സു നിറഞ്ഞുള്ള ചിരി ആരിലും സ്നേഹം പകരും …. ഒരു വിളിപ്പാട് അകലെയാണ് ഭാനുവമ്മയുടെ വീട്. അമ്മയുടെ സഹായി ആയിട്ട് 21 വർഷം കഴിഞ്ഞു.
വർണ്ണ വിസ്മയം തീർത്തു കൊണ്ട് ഉൽസവ പറമ്പ് ഏവരെയും സ്വാഗതം ചെയ്യുന്നു. എന്റെ മനസ്സ് ഒരു ചിന്തയിൽ നിന്ന് മറ്റൊരു ചിന്തയിലേക്ക് ചലിച്ചു കൊണ്ടേയിരുന്നു. ബലൂണുകൾ കാറ്റിൽ പലവർണ്ണങ്ങൾ അണിഞ്ഞ സ്കൂൾ കുട്ടികളെ പോലെ വർണ്ണവിസ്മയം തീർക്കുന്നു. കുട്ടികളെ ആരവം ചെണ്ടമേള ശബ്ദം എന്നെ അലോസരപ്പെടുത്തി. ചുറ്റും കണ്ണോടിച്ചു. എന്റെ മുഖത്തെ ഭീതി കണ്ടിട്ടായിരിക്കാം പലരും എന്നെ നോക്കുന്നു. എന്റെ കണ്ണുകൾ പരതുകയാണ്…. ദൂരത്തു നിന്നും രണ്ടാളിനെയും ഞാൻ കണ്ടു. ഓടി ചെല്ലണം എന്നുണ്ട്. പക്ഷേ കാലുകൾ ചലിച്ചില്ല. പെട്ടെന്ന് രാഘവൻ മാമന്റെ ശബ്ദം. ദേവയാനി എവിടെ… അമ്മ വീട്ടിൽ ഉണ്ട്. ഒരു മൂടുപടം എന്നെ ചുറ്റി വലിക്കുന്നതായി തോന്നി. എന്തായാല് അവരെ സ്വീകരിക്കുക തന്നെ. അച്ഛന്റെ ഘനഗാംഭീര ശബ്ദം മൈക്കിൽ കൂടി മുഴങ്ങി കേൾക്കുന്നു. ഞങ്ങൾ മൂന്നുപേരും വീട്ടിൽ എത്തി. അമ്മയോടും ഭവാനിയമ്മയോടും പല പ്രാവശ്യം അരവിന്ദനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. പായസ പ്രിയരാണ് ഗോപിയും അരവിന്ദനും. ആവോളം പായസം അമ്മ ഗ്ലാസിൽ പകർന്നു നൽകി. അരവിന്ദന്റെ വിനയം അമ്മയെ ഏറെ ആകർഷിച്ചു. ബസിന്റെ ബുദ്ധിമുട്ടു കാരണം പെട്ടെന്ന് അവർ ഇറങ്ങി. ബസ് സ്റ്റോപ്പ് വരെ ഞാനും അവരെ അനുഗമിച്ചു.

അരവിന്ദനെ അച്ഛൻ പരിഗണിക്കുമോ? അച്ഛന്റെ പരിഹാസ വാക്കുകളെ നേരിടാനുള്ള കരുത്ത് ആർജ്ജിക്കണം എന്ന് ചെവിയിൽ മുഴങ്ങുന്നതായി തോന്നി.
പിറ്റേന്ന് തന്നെ കോളേജിൽ പോകാൻ ധ്യതി കാട്ടി. അമ്മ നിർബന്ധിച്ചതാണ് ഒരു ദിവസം കൂടി….
ഞാൻ വാശി പിടിച്ചു. പോകണം. ഒരുപാട് പഠിക്കാനുണ്ട്. പരീക്ഷ അടുത്തു. അമ്മയോട് യാത്രപറഞ്ഞു പോയതാണ്.
പിറ്റേ ദിവസം അച്ഛന്റെ അംബാസിഡർ കാർ ഹോസ്റ്റൽ മുറ്റത്ത്. വാർഡനോട് ഉച്ചത്തിലുള്ള സംസാരം. അതു കേട്ട് ഞാൻ താഴേക്ക് വന്നു. എല്ലാം എടുത്തോളൂ. പെട്ടെന്നു തന്നെ. അച്ഛന്റെ മുഴങ്ങുന്ന ശബ്ദം…..
മേഘശകലങ്ങൾ ഇരുണ്ടു കൂടി. എങ്ങും നിശബ്ദത. മറ്റുള്ള കുട്ടികൾ ശ്രദ്ധിക്കുന്നു. ഞാൻ യാന്ത്രികമായി റൂമിലെത്തി പെട്ടി നിറച്ചു. കാറിൽ കയറിയതു മാത്രം ഓർമ്മയിൽ ….
ചിറകറ്റ പക്ഷിയെ പോലെ …..
വേദനയുടെ ഇരുണ്ട കൈകൾ എന്നെ ശ്വാസം മുട്ടിച്ചു കൊണ്ടേയിരുന്നു.
മോളെ രേണു…. എന്നുള്ള അമ്മയുടെ വിളി കേട്ടപ്പോഴാണ് വീട്ടിൽ എത്തിയത് അറിഞ്ഞത്. ഒറ്റപ്പെടൽ ആഴക്കടലിൽ അകപ്പെട്ട പോലെ….
അമ്മയിൽ നിന്നും ഞാൻ യാഥാർത്ഥ്യം അറിഞ്ഞു. അമ്മാവന്റെ മകൻ നിർമ്മലുമായി ള്ള വിവാഹം ഉടൻ നടത്തണം..

അച്ഛന്റെ തീരുമാനം ഉറച്ചതാണല്ലോ. അരവിന്ദനെ ക്കുറിച്ച് അമ്മ സംസാരിച്ചു. ആദ്യം തന്നെ ജാതി ആണ് അന്വേഷിച്ചത്. ഉടൻ തന്നെ തീരുമാനം എടുക്ക ആയിരുന്നു. അച്ഛന്റെ ഇഷ്ടത്തിന് എന്റെ ഇഷ്ടത്തെ മാറ്റി വച്ചിരിക്കുന്നു. അടക്കി വച്ച നോവുകൾ ഉള്ളിൽ ഒതുക്കി. പെരുമഴയായ് തീർന്നാൽ ആശ്വാസമാകുമോ? ഉള്ളിലെ വിങ്ങൽ അതുപോലെ തുടർന്നു…
ഒരാഴ്ച കടന്നുപോയി. നാഗ്പൂരിൽ നിന്നും എല്ലാവരും നാട്ടിൽ എത്തി. രണ്ടു ദിവസത്തിനുള്ളിൽ അവർ ഇവടേക്ക് വരും. പളുങ്കുപാത്രം പൊട്ടി ചിതറി കിടക്കുന്ന അവസ്ഥ. വീട്ടിൽ മൂകത മാത്രം. നിയതമായ ഒരു ലക്ഷ്യവുമായി അച്ഛൻ വേണ്ട ക്രമീകരങ്ങൾ ചെയ്തു.
എല്ലാവർക്കും അന്യോന്യം അറിയാവുന്നതു കൊണ്ട് കാര്യങ്ങൾ ഒക്കെ പെട്ടെന്ന് നടന്നു..
എപ്പോഴ

മൗനം ഏറ്റവും നല്ല സുഹൃത്താണെന്ന് അരവിന്ദൻ പലപ്പോഴും പറയാറുണ്ട്. അതിന്റെ അർത്ഥതലങ്ങൾ മനസ്സിലായി തുടങ്ങി. രണ്ടു വർഷകാലം ഒരു നൂറ്റാണ്ടിന്റെ ആത്മബന്ധം ആയിരുന്നു. ഉള്ളറിഞ്ഞ രണ്ടുപേർ. എന്റെ മനസ്സ് ഒന്നു പിടഞ്ഞു. ഒരു പാട് ഇഷ്ടമുള്ളവരോട് ഒരു വാക്കുപോലും പറയാതെ പോയതിന്റെ വേദന. ഓർമ്മയിൽ നിന്നും മായ്ച്ചു കളയാൻ പറ്റുമോ . എന്റെ ഹൃദയത്തിന്റെ കണ്ണു കാണാൻ കഴിയാത്ത അച്ഛൻ. അടക്കി വച്ച നോവുകൾ ഉള്ളിൽ വിങ്ങലുകൾ സൃഷ്ടിച്ചു കൊണ്ടേയിരുന്നു. ഒറ്റ മകൾ . പങ്കു വയ്ക്കാൻ
ആരും തന്നെയില്ല.
വിവാഹം മംഗളമായി നടന്നു. ഇനി മദ്ധ്യേന്ത്യയിലെ ഏറ്റവും വലിയ പട്ടണമായ ഓറഞ്ചു നഗരത്തിലേക്കുള്ള യാത്രയിലും വിങ്ങലുകൾ ബാക്കിയായി. സ്നേഹ സമ്പന്നനായ ഭർത്താവ് നല്ല ജോലി എല്ലാം ആവോളം. പക്ഷേ എന്റെ ഭൂതകാല ഓർമ്മകൾ എന്നെ വേട്ടയാടി കൊണ്ടിരുന്നു.
ഇനിയും മനസ്സിനെ പരുവപ്പെടുത്തണം.

ഒരു വ്യാഴവട്ടകാലത്തിനു ശേഷം മാണ് മകൻ പിറന്നത്. അവന്റെ കളി ചിരിയിൽ സമയം നീങ്ങി കൊണ്ടേയിരുന്നു.

അച്ഛന്റെ മരണം. അറ്റാക്ക് ആയിരുന്നു. നാട്ടിൽ എത്തിയത് അപ്പോഴാണ്.
അച്ഛന്റെ മരണത്തോടെ അമ്മ ഭവാനിയമ്മയിൽ ശരണം പ്രാപിച്ചു. പെട്ടെന്നായിരുന്നു അമ്മയുടെ മരണവും.
വീണ്ടും പഴയ ഓർമ്മകൾ എന്നെ വേട്ടയാടി കൊണ്ടിരുന്നു.

അമ്മയുടെ മരണം എന്നെ വല്ലാതെ ഉലച്ചു.

നിർമ്മലിനോട് അരവിന്ദന്റെ കാര്യങ്ങൾ പറയണമെന്ന് പല പ്രാവിശ്യം വിചാരിച്ചു. പക്ഷേ മനസ്സ് വേണ്ടാ എന്ന് മന്ത്രിക്കും പോലെ.  നാഗ്പൂരിലേക്ക് പോകേണ്ട തീയതി അടുത്തു. എങ്ങും ശൂന്യത… അമ്മയുടെ മുറിയിൽ അമ്മയുടെ മണം. ഒറ്റപ്പെടലിന്റെ വേദന… മകനെ വാരിപുണർന്നു.  അടുത്ത ദിവസം തന്നെ നാഗ്പൂരിലേക്ക് പോയി…
രണ്ടു വർഷത്തിനു ശേഷം മകനും ഞാനും മായി നാട്ടിൽ എത്തി …

ഒരു വാക്കിൽ തീരുന്ന സങ്കടവുമായി എത്ര നാൾ കഴിയും. ക്ഷമിക്കുക…
ഉള്ള് തുറന്ന് അരവിന്ദനോട് സംസാരിക്കണം. ഒരു പ്രതീക്ഷ….
ആ പ്രതീക്ഷയാണ് ഗോപീകൃഷ്ണന്റെ അടുക്കൽ എത്തിച്ചത്. എന്റെ വാചാലതക്കു – മുമ്പിൽ ഗോപി നിശബ്ദനായി. എല്ലാവിവരങ്ങളും തുറന്നു പറഞ്ഞപ്പോൾ എന്തോ ഒരു ആശ്വാസം… അരവിന്ദൻ അവിവാഹിതനാണ്. ഗോപി ഒറ്റവാക്കിൽ ഒതുക്കി.
എനിക്ക് അരവിന്ദനെ ഒന്നു കാണുക മാത്രം മതി. ഞാൻ ഗോപിയോട് യാത്ര പറഞ്ഞ് ഇറങ്ങി.
വിശുദ്ധ സ്നേഹത്തിന്റെ അടയാളം. തൂമഞ്ഞ് കണം പോലെ വിശുദ്ധി കാത്ത പ്രണയം. ഗോപി ഓർത്തു…..

ഉറച്ച തീരുമാനവുമായി ഗോപി അരവിന്ദനെ നേരിൽ കാണാൻ തീരുമാനിച്ചു.
മോനും ഭവാനിയമ്മയുമായുള്ള ചങ്ങാത്തം എനിക്ക് ആശ്വാസം മായി.  ഒന്ന് നെഞ്ച് പൊട്ടി കരഞ്ഞു മാപ്പ് ചോദിക്കണം. അത്രമാത്രം .
മോനെ കൂട്ടി ആരവങ്ങൾ ഇല്ലാത്ത അമ്പലപ്പറമ്പും നഗ്നമായ നെൽപാടങ്ങളും കാട്ടി കൊടുത്തു. അച്ഛന്റെ കാൽ പാദങ്ങൾ പതിച്ച സ്വർണ്ണ വർണ്ണ നിറമുള്ള നെൽപാടങ്ങൾ ഇനി സ്വപ്നത്തിൽ മാത്രം….

സൂര്യകിരണങ്ങൾക്ക് നിറം മങ്ങി തുടങ്ങി. വിളക്ക് തെളിയിച്ച് അകത്തളത്തിൽ വച്ചു. മുറ്റത്ത് കാൽ പൊരു മാറ്റം. ഗോപീകൃഷ്ണനും അരവിന്ദനും …
എന്തോ മനസ്സിനെ പിടിച്ചു നിർത്താൻ കഴിയുന്നില്ല. നിറം മങ്ങിയ അകത്തളത്തിൽ നിന്നും സ്നേഹത്തിന്റെ തേങ്ങലുകൾ ഉച്ചസ്ഥായിലായി……

ഗോപിയും അരവിന്ദനും അരണ്ട വെളിച്ചത്തിൽ നടന്നുനീങ്ങി……

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …