ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ സ്വകാര്യ ബസുകള്‍ ഓടിത്തുടങ്ങിയെങ്കിലും ബസ് സര്‍വീസുകള്‍ പ്രതിസന്ധിയില്‍ തന്നെ. ഒറ്റ – ഇരട്ട നമ്ബര്‍ ക്രമീകരണം ഏര്‍പ്പെടുത്തിയത് അപ്രായോഗികമാണെന്ന നിലപാടിലാണ് ബസുടമകള്‍.
രജിസ്ട്രേഷന്‍ നമ്ബര്‍ ഒറ്റസംഖ്യയില്‍ അവസാനിക്കുന്ന ബസുകളാണ് ഇന്ന് സര്‍വീസ് നടത്തുന്നത്. ലോക്ഡൌണ്‍ ഇളവുകള്‍ വന്നതോടെ പൊതുഗതാഗതത്തിനു സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. വെള്ളിയാഴ്ച ഒറ്റ അക്ക സംഖ്യയില്‍
അവസാനിക്കുന്ന രജിസ്ട്രേഷന്‍ നമ്ബറുള്ള ബസുകള്‍ക്ക് ഓടാം. വരുന്ന തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഇരട്ട അക്ക നമ്ബറുകളിലുള്ള ബസുകള്‍ക്ക് നിരത്തിലിറങ്ങാമെന്നാണ് നിബന്ധന. എന്നാല്‍ പ്രായോഗികമല്ലാത്ത
തീരുമാനമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ബസ് ഉടമകള്‍ പറഞ്ഞു. ഡീസല്‍ വില വര്‍ധനയും ഒന്നിടവിട്ട സര്‍വീസും നഷ്ടം തന്നെയാണെന്ന് ബസ് തൊഴിലാളികള്‍ പറയുന്നു.ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വൈകീട്ട് ബസുടമകള്‍ യോഗം ചേരും.