കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പരാതി ലഭിച്ചാൽ പരിശോധിക്കും. പ്രതിപക്ഷ ആരോപണങ്ങൾ ആശയക്കുഴപ്പമുണ്ടാക്കുന്നതായും വീണ ജോർജ് പറഞ്ഞു.
നിലവിൽ കേന്ദ്രീകൃത ഓൺലൈൻ സംവിധാനത്തിലൂടെ ഐസിഎംആർ മാനദണ്ഡങ്ങൾ അനുസരിച്ചാണ് മരണം റിപ്പോർട്ട് ചെയ്യുന്നത്. ആശുപത്രിയിൽ നിന്ന് മരണ കാരണം അടക്കം ഓൺലൈൻ റിപ്പോർട്ട് ചെയ്യും.
അത് ജില്ല അടിസ്ഥാനത്തിൽ പരിശോധിച്ചാണ് കോവിഡ് മരണങ്ങൾ കണ്ടെത്തുന്നത്. കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.
പരാതി ലഭിച്ചാൽ പരിശോധിക്കും. പ്രതിപക്ഷ ആരോപണങ്ങൾ ആശയക്കുഴപ്പമുണ്ടാക്കുന്നതായും വീണ ജോർജ് പറഞ്ഞു.