Breaking News

ഇറച്ചിക്കോഴി വില നിയന്ത്രിക്കും; കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കും: മന്ത്രി ജെ ചിഞ്ചുറാണി…

സംസ്ഥാനത്തെ ഇറച്ചിക്കോഴി വില കുതിച്ചുയരുന്നത് നിയന്ത്രിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. പൗള്‍ട്രി വികസന കോര്‍പറേഷന്റെ ഔട്ട്ലെറ്റുകളില്‍ മിതമായ വിലക്ക് ഇറച്ചിക്കോഴി ലഭ്യമാക്കുമെന്നും

ഇറച്ചിക്കോഴി കൃഷി കൂട്ടുമെന്നും മന്ത്രി പറഞ്ഞു. കോഴിത്തീറ്റ വില കുറഞ്ഞാല്‍ കോഴിയുടെയും വില കുറയും. കേരള ഫീഡ്‌സ് കോഴിത്തീറ്റ വില ഇതിനകം കുറച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഹാച്ചറികളില്‍നിന്നു

കോഴിക്കുഞ്ഞുങ്ങളുടെ വരവു കുറഞ്ഞതും ഉല്‍പാദനച്ചെലവു കൂടിയതുമാണു വില കൂടാന്‍ കാരണമെന്നു വ്യാപാരികള്‍ പറയുന്നു. കേരളത്തിലെ ഫാമുകളിലേക്ക് ആവശ്യത്തിന് കോഴിക്കുഞ്ഞുങ്ങള്‍ എത്താതായതാണു കോഴി വില ഉയരാന്‍ പ്രധാന കാരണം

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …