Breaking News

ഡ്യൂറൻഡ് കപ്പ് സെപ്തംബറിലെന്ന് സൂചന; ബ്ലാസ്റ്റേഴ്സും ഗോകുലവും തമ്മിൽ ഏറ്റുമുട്ടിയേക്കും…

ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെൻ്റായ ഡ്യൂറൻഡ് കപ്പ് സെപ്തംബറിലെന്ന് സൂചന. സെപ്തംബർ അഞ്ചിന് ടൂർണമെൻ്റ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2019ൽ ഗോകുലം കേരളയാണ് ചാമ്പ്യന്മാരായത്.

കൊവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ സീസണിൽ ഡ്യൂറൻഡ് കപ്പ് നടത്തിയിരുന്നില്ല. ടൂർണമെൻ്റിൽ പങ്കെടുക്കുന്ന ടീമുകൾ ഏതൊക്കെയാവും എന്നതിനെപ്പറ്റി വ്യക്തത

ഉണ്ടായിട്ടില്ലെങ്കിലും കേരള ക്ലബുകളായ ഗോകുലം കേരളയും കേരള ബ്ലാസ്റ്റേഴ്സും പരസ്പരം ഏറ്റുമുട്ടിയേക്കുമെന്നും സൂചനയുണ്ട്.അതേസമയം, വരുന്ന സീസണിലും ഐഎസ്എൽ

ഗോവയിൽ തന്നെ നടന്നേക്കും എന്നാണ് റിപ്പോർട്ട്. രാജ്യത്തെ കൊവിഡ് വ്യാപനം പരിഗണിച്ച് ഒരു സ്ഥലത്ത് തന്നെ ഇത്തവണയും ഐഎസ്എൽ നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ സീസൺ ഗോവയിലാണ് നടത്തിയത്. ലീഗ് വിജയകരമായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണയും മത്സരങ്ങൾ ഗോവയിൽ തന്നെ നടക്കുമെന്ന് സൂചനയുണ്ട്. ഗോവയ്ക്കൊപ്പം കൊൽക്കത്തയും

സംഘാടകർ പരിഗണിക്കുന്നുണ്ട്. ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് കഴിഞ്ഞ സീസൺ ഐഎസ്എൽ നടത്തിയത്. സീസണിൽ മുംബൈ സിറ്റി എഫ്സി സീസൺ ഡബിൾ നേടിയിരുന്നു.

ലീഗ് ഘട്ടത്തിൽ ഒന്നാമതെത്തി ഐഎസ്എൽ ഷീൽഡ് സ്ന്തമാക്കിയ ഐലാൻഡേഴ്സ് ഫൈനലിൽ വിജയിച്ച് ഐഎസ്എൽ കിരീടവും സ്വന്തമാക്കിയിരുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …