ട്രെയിനില്‍ കടത്തുകയായിരുന്ന 18 കിലോയോളം (17.900 കിലോഗ്രാം) കഞ്ചാവ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്) കണ്ടെടുത്തു. ചെന്നൈ-മംഗലാപുരം മെയിലിലെ പാര്‍സല്‍
ബോഗിയില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ആര്‍പിഎഫ് ക്രൈം സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. ആരാണ്
പാഴ്സല്‍ അയച്ചത് എന്നതില്‍ അന്വേഷണം നടത്തുകയാണെന്ന് ആര്‍പിഎഫ് വ്യക്തമാക്കി.