വാട്സ്ആപ്പിന് ബദലായി പുതിയ ആപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിനു കീഴിലുള്ള നാഷനല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററാണ് (എന്‍.ഐ.സി) ആപ്പ് തയാറാക്കിയത്.
നിലവില്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ മെസേജുകള്‍ അയക്കാനായി പുതിയ പ്ലാറ്റ്ഫോം ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വാട്സ്ആപ്പിന് ഒരു ബദല്‍ ഇറക്കുമെന്ന് കഴിഞ്ഞ വര്‍ഷമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
സന്ദേശ് എന്ന് പേരിട്ടിരിക്കുന്ന ആപ്പ് പുറത്തിറക്കിയതായി കേന്ദ്ര ഐ.ടി-ഇലക്ട്രോണിക്സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് അറിയിച്ചത്. മൊബൈല്‍ നമ്ബറോ ഇ-മെയില്‍ ഐ.ഡിയോ ഉപയോഗിച്ച് പ്ലാറ്റ്ഫോം
ഉപയേഗപ്പെടുത്താനാകും. സുരക്ഷാ ഭീഷണിയുള്ള വാട്സ്ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയ നെറ്റ്വര്ക്കുകളില് നിന്ന് സംരക്ഷിച്ച് നിര്‍ത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍ നേരത്തെ ആപ്പ് ഉപയോഗിച്ച് തുടങ്ങിയിരുന്നു