Breaking News

മഴക്ക് നേരിയ ശമനം; ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പിന്‍വലിച്ചു

സംസ്ഥാനത്ത് മഴക്ക് നേരിയ ശമനമുണ്ടായ പശ്ചാത്തലത്തില്‍ ഏഴ് ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മാത്രമാണ് ഇന്ന് റെഡ് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്.

അതിനിടെ, കാസര്‍കോട് വെള്ളരിക്കുണ്ട് താലൂക്കില്‍ വനമേഖലയില്‍ ഉരുള്‍പൊട്ടി മലവെള്ളപ്പാച്ചിലുണ്ടായി.  നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊല്ലം പള്ളിമണ്‍ ഇത്തിക്കരയാറ്റില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതോടെ മഴക്കെടുതിയില്‍ രണ്ട് ദിവസത്തിനിടെ സംസ്ഥാനത്ത് മരണം 14 ആയി.

12 ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ അവധി നല്‍കി. സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവെച്ചു. നാളെവരെ അറബിക്കടലില്‍ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …