Feb 15, 2026 2:11 AM
Breaking News

ഐഎസ്എല്‍; കേരള ബ്ലാസ്റ്റേഴ്‌സിനു ഇന്ന് ജീവന്‍ മരണ പോരാട്ടം; എതിരാളി എഫ് സി ഗോവ..!

ഐഎസ്‌എല്ലില്‍ ഇന്ന് ജീവന്‍ മരണ പോരാട്ടം. കരുത്തരായ എഫ് സി ഗോവയാണ് എതിരെയാണ് കേരളാ ബ്ലാസ്റെഴ്സ് ഇന്ന് ജീവന്‍ മരണ പോരാട്ടത്തിന് ഇറങ്ങുന്നത്. രാത്രി 7.30നു ഗോവയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുക.

ഈ തൃശൂര്‍ എനിക്ക് വേണം; ഈ തൃശൂര്‍ ഞാനിങ്ങെടുക്കുവാ; സുരേഷ്ഗോപിയുടെ ഡയലോഗ് മാറ്റിപ്പിടിച്ച്‌ മകന്‍ ഗോകുല്‍ സുരേഷ്…

കഴിഞ്ഞ മത്സരത്തിലെ അപ്രതീക്ഷിത തോല്‍വിയില്‍ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങിയ ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള എല്ലാ കളിയും ജയിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ ജയ പരാജയങ്ങളെയും ആശ്രയിച്ചായിരിക്കും പ്ലേ ഓഫ് സാധ്യത.

13 കളിയില്‍ മൂന്ന് ജയം നേടി 14 പോയിന്റുമായി ലീഗില്‍ എട്ടാം സ്ഥാനത്താണ് ഇപ്പോള്‍ ബ്ലാസ്റ്റേഴ്‌സ്. എടികെയോട് പരാജയപ്പെട്ടത്തിന്റെ ക്ഷീണം മാറ്റാനും,

ഒന്നാം സ്ഥാനം തിരിച്ച്‌ പിടിക്കാനുമാകും ഗോവ ഇന്നിറങ്ങുക.13മത്സരങ്ങളില്‍ 24 പോയിന്റുമായി ഗോവ മൂന്നാംസ്ഥാനത്താണ്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …