സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവാസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രണ്ടു ദിവസവും ഒന്‍പതു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റന്നാള്‍ വരെ വ്യാപക മഴ തുടരുമെന്നാണ് പ്രവചനം.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് മഴ ശക്തമായത്. എറണാകുളം മുതല്‍ കാസര്‍ഗോഡ് വരെ ഒന്‍പത് ജില്ലകളില്‍ തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ടുമാണ് പ്രഖ്യാപിച്ചത്. നാളെയും മറ്റന്നാളും മഴ ശക്തമായ തുടരുമെന്നാണ് മുന്നറിയിപ്പ്.
നാളെയും ഒമ്ബത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. ബംഗാള്‍ ഉള്‍കടലില്‍ ആന്ധ്രാ ഒഡിഷ തീരത്ത് ന്യുന മര്‍ദ്ദം രൂപപ്പെട്ടു. ന്യൂനമര്‍ദം കേരളത്തെ ബാധിക്കില്ല. പക്ഷേ കര്‍ണാടക, കേരള തീരത്ത് ന്യുന മര്‍ദ്ദ പാത്തി നിലനില്‍ക്കുന്നതിനാലാണ് സംസ്ഥാനത്ത് മഴ തുടരുന്നത്.
ഓഗസ്റ്റ് മാസത്തിലെ രണ്ടാമത്തെ ന്യുന മര്‍ദ്ദമാണ് രൂപപ്പെട്ടത്. ബംഗാള്‍ ഉള്‍കടലില്‍ ഈ സീസണിലെ ആറാമത്തെ ന്യുന മര്‍ദ്ദവമുമാണിത്. മറ്റന്നാള്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവുന്നതിന് നേരത്തെതന്നെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ശക്തമായ മഴ തുടരുന്നതിനാല്‍ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാകുവാനും സാധ്യതയുണ്ട്. ഇത് മുന്നില്‍ കൊണ്ടുകൊണ്ടുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ അധികൃതരോടും
പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നു. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യം ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാന്‍
സാധ്യത കൂടുതലാണ്. ഇത് മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തേണ്ടതും വരും ദിവസങ്ങളിലെ ദിനാന്തരീക്ഷവസ്ഥയും (Weather) കാലാവസ്ഥ മുന്നറിയിപ്പുകളും സൂക്ഷ്മമായി വിലയിരുത്തേണ്ടതുമാണ്.