സ്ത്രീകളും കുട്ടികളും ഇരകളായി വരുന്ന പരാതികള്‍ക്ക് ഉടനടി പരിഹാരമുണ്ടാക്കണമെന്ന് പോലീസ് മേധാവി അനില്‍കാന്ത്. പത്തനംതിട്ടയില്‍ സ്ത്രീകളുടെ പരാതികള്‍ നേരിട്ടുകേട്ട്
പരിഹാരം നിര്‍ദ്ദേശിക്കുന്ന ചടങ്ങിലായിരുന്നു അദ്ദേഹം ഇത്തരമൊരു നിര്‍ദ്ദേശം പങ്കുവച്ചത്. പത്തനംതിട്ട ജില്ലയില്‍ പിങ്ക് പട്രോള്‍, പിങ്ക് ബൈക്ക് പട്രോള്‍ എന്നിവയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ഡിജിപി നിര്‍ദ്ദേശിച്ചു. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അദ്ദേഹം 15 സ്ത്രീകളുടെ പരാതികള്‍ നേരിട്ട് കേട്ടു.
ഈ പരാതികള്‍ കൂടുതല്‍ അന്വേഷണത്തിനായി ബന്ധപ്പെട്ട ഡിവൈ.എസ്.പിമാര്‍ക്ക് കൈമാറി. തുടര്‍ന്ന് അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ സ്വീകരിച്ചു. ജില്ലയിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍,
ക്രമസമാധാനനില, വിവിധ കേസുകളുടെ വിവരങ്ങള്‍, ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹം വിലയിരുത്തി. അതേസമയം, സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമേതിരെയുള്ള
അതിക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി കേസുകളാണ് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത്. കര്‍ശന നടപടികളെടുക്കാന്‍ നിര്‍ദ്ദേശം ഉണ്ടെങ്കിലും പ്രതികളുടെ സ്വാധീനവും മറ്റും പലപ്പോഴും
കേസുകളെ സ്വാധീനിക്കാറുണ്ട്. ഇതിനെ മറികടക്കാന്‍ ഇപ്പോഴും പോലീസ് സേനയ്ക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.