Breaking News

യാത്രക്കാര്‍ക്ക് ഭീഷണിയായി വളഞ്ഞ പോസ്റ്റ്

കല്ലബലം ജംഗ്ഷനില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി വളഞ്ഞ ഇലക്‌ട്രിക് പോസ്റ്റ്‌. ഒരുമാസം മുന്‍പ് വാഹനം ഇടിച്ചാണ് പോസ്റ്റ്‌ വളഞ്ഞത്.

രാത്രി അമിത വേഗതയില്‍ വന്ന വാന്‍ നിയന്ത്രണം തെറ്റി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഒരു വശത്തേക്ക് ചരിഞ്ഞ പോസ്റ്റ്‌ ഇതുവരെയും മാറ്റി സ്ഥാപിച്ചിട്ടില്ല. ഇടിച്ച വാഹനം നഷ്ട പരിഹാരമായി ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപ കെ.എസ്.ഇ.ബിയില്‍ കെട്ടിവച്ചിരുന്നു.

അതെ സ്ഥലത്ത് തന്നെ പകരം പുതിയ പോസ്റ്റ്‌ സ്ഥാപിച്ചുവെങ്കിലും ലൈനുകള്‍ ഒന്നും മാറ്റി സ്ഥാപിച്ചിട്ടില്ല. 11 കെ.വി ഉള്‍പ്പെടെയുള്ള ലൈനുകളും, കേബിള്‍ വയറും എല്ലാം പഴയ പോസ്റ്റില്‍ തന്നെയാണ്. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ്‌ വളഞ്ഞ് നില്‍ക്കുന്നതിനാല്‍ ഉയര്‍ന്ന വാഹനങ്ങള്‍ കേബിളില്‍ തട്ടാന്‍ സാദ്ധ്യതയുണ്ട്.

About NEWS22 EDITOR

Check Also

കൊച്ചി മെട്രോയില്‍ ഒഴിവ്; ഒഴിവുകളും അവസാന തീയതിയും ഇങ്ങനെ..

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളില്‍ അവസരം. ചീഫ് എന്‍ജിനീയര്‍,അസിസ്റ്റന്റ് മാനേജര്‍/എക്‌സിക്യൂട്ടീവ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്, …