തൃശൂരില്‍ നിധിയെന്ന പേരില്‍ വ്യാജ സ്വര്‍ണം നല്കി തട്ടിപ്പ് നടത്തിയ മൂന്ന് പേര് അറസ്റ്റില്‍. ഉത്തരേന്ത്യന്‍ സ്വദേശികളായ ശങ്കര്‍, വിനോദ്, രാജു എന്നിവരാണ് അറസ്റ്റിലായത്.
വില്‍പ്പനക്കായി കൊണ്ടുവന്ന വ്യാജ സ്വര്‍ണം പോലീസ് കണ്ടെടുത്തു. രണ്ടര കിലോഗ്രാം തൂക്കമുള്ള മുക്കുപണ്ടമാണ് പൊലീസ് പിടികൂടിയത്. തങ്ങള്‍ക്ക് ഭൂമി കുഴിച്ചപ്പോള്‍ കിട്ടിയ നിധിയെന്നാണ്
ഇവര്‍ നാട്ടുകാരെ വിശ്വസിപ്പിച്ചത്. ഇതിനായി യഥാര്‍ത്ഥ സ്വര്‍ണം കാണിക്കുകയും അതിന്റെ മറവില്‍ വന്‍തോതില്‍ മുക്കുപണ്ടം കൊണ്ടുവരികയുമാണ് ഇവര്‍ ചെയ്യുന്നത്.