കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ജില്ലയിലെ പാലുല്പാദനത്തില് വര്‍ധന. മുന്വര്ഷെത്തക്കാള് ആറ് ലക്ഷത്തോളം ലിറ്ററാണ് ജൂണില്‍ വര്‍ധിച്ചത്.
2020 ജൂണില്‍ 24 ലക്ഷം ലിറ്റര്‍ പാലാണ് ജില്ലയില്‍ ഉല്പാദിപ്പിച്ചത്. ഈ വര്‍ഷം ജൂണില്‍ ഉല്പാദനം 30 ലക്ഷം ലിറ്ററായി. ജില്ലയില്‍ 243 ക്ഷീരസംഘങ്ങളുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ ഉല്പാദനം വീണ്ടും ഉയര്‍ന്നിട്ടുണ്ട്. ഇടവിട്ട മഴയില്‍ പുല്ല് അടക്കം സുലഭമായതാണ് ഉയര്‍ച്ചക്ക് കാരണമെന്ന് ക്ഷീരവികസനവകുപ്പ് പറയുന്നു. കോവിഡുകാലത്ത് ക്ഷീരവികസന വകുപ്പ് കാലിത്തീറ്റ വിതരണം നടത്തിയതും പാല് വര്‍ധനക്ക് സഹായകമായി.
കോവിഡിനെത്തുടര്‍ന്ന് വലിയതോതില്‍ തൊഴില്‍ നഷ്ടമുണ്ടായതാണ് മൊത്തം ഉല്പാദനം വര്‍ധിക്കാന്‍ മറ്റൊരു കാരണമെന്നും ഇവര്‍ വിശദീകരിക്കുന്നു. തൊഴില്‍ നഷ്ടെപ്പട്ട പലരും ക്ഷീരമേഖലയിലേക്ക് തിരിഞ്ഞു. ഗള്‍ഫില്‍നിന്ന് അടക്കം മടങ്ങിയെത്തിയവരും പശുവളര്‍ത്തല്‍ ആരംഭിച്ചു. ഫാമുകളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. റബര്‍വില ഉയരുന്നതിനുമുമ്ബ് ഇതുമായി ബന്ധെപ്പട്ട് പ്രവര്‍ത്തിച്ചിരുന്ന മലയോര മേഖലകളിലെ കര്‍ഷക കുടുംബങ്ങളും പശു പരിപാലനത്തില്‍ സജീവമായി.