മലയാളത്തിന്‍റെ മഹാനടന്‍ ഇന്ന് തന്‍റെ എഴുപതാം ജന്മദിനം ആഘോഷിക്കുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് നിരവധി താരങ്ങളും ആരാധകരുമാണ് അദ്ദേഹത്തിന് ജന്മദിന ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയത്.
ആശംസകള്‍ നിരന്ന ഉള്ളവര്‍ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം നന്ദി അറിയിച്ചത്. എന്നെ വ്യക്തിപരമായി അറിയാവുന്നവര്‍ മുതല്‍ എന്നെ കണ്ടിട്ടില്ലാത്തവര്‍ വരെ അവരുടെ സ്നേഹം അറയിച്ചു,
ഇതെല്ലാം എന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു. “മുഖ്യമന്ത്രി മുതല്‍ നിരവധി നേതാക്കള്‍. അമിതാഭ് ബച്ചന്‍, മോഹന്‍ലാല്‍, കമല്‍ ഹാസന്‍ തുടങ്ങി സിനിമാ മേഖലയിലുള്ളവര്‍. മാധ്യമ പ്രവര്‍ത്തകര്‍, പ്രസിദ്ധീകരണങ്ങള്‍, ചാനലുകള്‍, രാജ്യത്തെമ്ബാടുമുള്ള പ്രേക്ഷകരും സിനിമ പ്രേമികളും അവരുടെ സ്നേഹം എല്ലാത്തരത്തിലും അറിയിച്ചു എന്നതാണ്
എന്നെ ഏറ്റവും അധികം സ്പര്‍ശിച്ചത്,” മമ്മൂട്ടി ഫെയ്സ്ബുക്കില്‍ എഴുതി. വലിയ രീതിയില്‍ ജന്മദിനങ്ങള്‍ ആഘോഷിക്കുന്നതില്‍ താത്പര്യമുള്ള വ്യക്തിയല്ല താനെന്നും തനിക്ക് വ്യക്തിപരമായി അറിയാവുന്നവരും അല്ലാത്തവരും അവരുടെ കുടുംബത്തിലെ ഒരു അംഗത്തെ
പോലെ എന്നെ കാണുന്നു എന്നതില്‍ സന്തോഷം ഉണ്ടെന്നും ഈ ദിവസം അവര്‍ പ്രത്യേകതയുള്ളതാക്കി മാറ്റന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ച്.