മിഠായിത്തെരുവിലെ ചെരുപ്പ് കടയ്ക്ക് തീപിടിച്ചു. വലിയ അഗ്നിബാധയാണ് ഉണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അഞ്ച് യൂണിറ്റ് അഗ്നിശമന സേനാ അംഗങ്ങള്‍ സ്ഥലത്തെത്തി തീ കെടുത്താന്‍ ശ്രമിക്കുകയാണ്.
മൊയ്തീന് പളളി റോഡിലേക്ക് പ്രവേശിക്കുന്നതിന് സമീപമുളള വികെഎം ബില്‍ഡിംഗിലെ ജൂനിയര്‍ ഫാന്‍സി സ്റ്റോര്‍ എന്ന കടയാണ് തീപിടിച്ചത്. തീ എത്രത്തോളം വ്യാപിച്ചു എന്നത് ഫയര്‍ഫോഴ്സ് പരിശോധിക്കുകയാണ്.
സ്ഥലത്ത് ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടോ എന്നത് പരിശോധിക്കുകയാണ്. പതിനഞ്ചോളം പേര് അവിടെയുണ്ടായിരുന്നെങ്കിലും അവര്‍ തീപിടിത്തതിന് മുന്‍പ് രക്ഷപ്പെട്ടതായാണ് വിവരം. തീപടര്‍ന്ന സമയം ഉളളിലുണ്ടായിരുന്ന രണ്ടുപേരെ രക്ഷിച്ചു.