2021 അധ്യയന വര്‍ഷത്തെ ബി എഡ് പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രെജിസ്ട്രേഷന്‍ ആരംഭിച്ച് കാലികറ്റ് സര്‍വകലാശാല. 21 വരെ അപേക്ഷ സമര്‍പിക്കാം. അപേക്ഷാ ഫീസ് ജനറല്‍ വിഭാഗം 555 രൂപയും എസ് എസ്, എസ് ടി വിഭാഗം 170 രൂപയുമാണ്. സ്പോര്‍ട്സ് ക്വാട വിഭാഗത്തിലുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലാണ്.
സ്പോര്‍ട്സ് ക്വാട അപേക്ഷകര്‍ അപേക്ഷയുടെ പ്രിന്റ് ഔടും അനുബന്ധരേഖകളും സ്പോര്‍ട്സ് സെര്‍ടിഫികെറ്റുകളുടെ പകര്‍പുകളും സെക്രടറി, കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍, തിരുവനന്തപുരം 695001 എന്ന വിലാസത്തില്‍ അയക്കണം. വിഭിന്നശേഷി, കമ്യൂണിറ്റി സ്പോര്‍ട്സ്, ഡിഫന്‍സ്, ടീച്ചേഴ്സ്, ഭാഷാ ന്യൂനപക്ഷം എന്നീ വിഭാഗങ്ങള്‍ക്ക്
ഓണ്‍ലൈന്‍ അലോട്‌മെന്റ് ഉണ്ടാകില്ല. ഈ വിഭാഗക്കാരുടെ റാങ്ക്ലിസ്റ്റ് കോളജുകളിലേക്ക് നല്‍കുകയും അതത് കോളജുകള്‍ പ്രവേശനം നല്‍കുകയും ചെയ്യും. മാനേജ്മെന്റ് ക്വാടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് പുറമേ കോളജിലും അപേക്ഷ സമര്‍പിക്കേണ്ടതാണ്. മറ്റ് വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ (admission(dot)uoc(dot)ac(dot)in) ഫോണ്‍ 0494 2407016, 017
സ്പെഷ്യല്‍ ബി എഡ് പ്രവേശനം
2021 അധ്യയന വര്‍ഷത്തെ സ്പെഷ്യല്‍ ബി എഡ് പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. അപേക്ഷാ ഫീസ് ജനറല്‍ വിഭാഗം 555 രൂപയും എസ് സി, എസ് ടി വിഭാഗം 170 രൂപയുമാണ്. 21 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ (admission(dot)uoc(dot)ac(dot)in) ഫോണ്‍ 0494 2407016, 017