ഐപിഎല്‍ മത്സരത്തിന്റെ സീസണിന് ശേഷം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകസ്ഥാനം ഒഴിയുമെന്ന് നേരത്തെ തന്നെ നായകന് വിരാട് കോഹ്ലി വ്യക്തമാക്കിയിരുന്നു. വരാനിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 നായകസ്ഥാനം ഒഴിയുമെന്ന് കോഹ്ലി പറഞ്ഞതിന് പിന്നാലെയാണ് ആര്‍സിബിയുടെ നായകസ്ഥാനവും ഒഴിയുകയാണെന്ന് കോഹ്ലി പ്രഖ്യാപിച്ചത്.
ആദ്യ പാദത്തില്‍ ശ്രദ്ധേയ പ്രകടനം നടത്തിയ കോലിക്കും സംഘത്തിനും രണ്ടാം പാദത്തിലെ ആദ്യ മത്സരത്തില്‍ത്തന്നെ കാലിടറിയിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് 92 റണ്‍സിന് ഓള്‍ഔട്ടായ ആര്‍സിബി ഒമ്ബത് വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയത്.
200ാം മത്സരത്തിനിറങ്ങിയ കോഹ്ലി വെറും അഞ്ച് റണ്‍സ് മാത്രമാണ് നേടാനായത്. നായകന്റെ സമ്മര്‍ദ്ദം സമീപകാലത്തായി കോലിയെ കീഴടക്കുന്നുണ്ടെന്ന് തന്നെ വേണം കരുതാന്‍. അതിനാലാണ് എല്ലാവരെയും ഞെട്ടിച്ച് നായകസ്ഥാനം ഒഴിയാന്‍ കോഹ്ലി തീരുമാനിച്ചതും.