Breaking News

തിരുവനന്തപുരത്ത് കൂലിത്തര്‍ക്കത്തെ തുടര്‍ന്ന് കിണറിനുള്ളില്‍ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളിയെ കല്ലിട്ട് കൊല്ലാന്‍ ശ്രമം…

പാറശാലയില്‍ കിണര്‍ കുഴിക്കുന്നതിനിടെയുണ്ടായ കൂലിത്തര്‍ക്കവുമായി ബന്ധപ്പെട്ട് കിണറിനുള്ളില്‍ കല്ലിട്ട് കൊല്ലാന്‍ ശ്രമം. പരിക്കേറ്റ തൊഴിലാളി സാബുവിനെ അഗ്നിശമനസേന വന്ന് കിണറിനുള്ളില്‍ നിന്ന് പുറത്തെടുത്തു. ബിനു ആണ് സാബുവിനെ ആക്രമിച്ചത്. സാബുവിന്റെ പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു.

സാബുവിനെ ആക്രമിച്ച ശേഷം ഒളിവില്‍ പോയ ബിനുവിന് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്ന് രാവിലെ കിണര്‍ കുഴിക്കുന്നതിനിടെ ഇരുവരും തമ്മില്‍ കൂലിയെച്ചൊല്ലി തര്‍ക്കം ഉടലെടുത്തിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ കിണറിനുള്ളില്‍ മണ്ണ് മാറ്റികൊണ്ടിരുന്ന സാബുവിന്റെ തലയിലേക്ക് ബിനു കല്ലെടുത്തിടുകയായിരുന്നുവെന്ന് പറയുന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …