Breaking News

കൊറോണ വൈറസ്: ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും രണ്ടു പേരെ കാണാതായി..??

കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സംശയിച്ച്‌ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷിച്ചിരുന്ന രണ്ടുപേരെ മധ്യപ്രദേശിലെ ഭോപ്പാലിലെ ആശുപത്രിയില്‍ നിന്ന് കാണാതായതായ് റിപ്പോര്‍ട്ട്.

ഇവരില്‍ ഒരാള്‍ കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ നിന്ന് തിരിച്ചെത്തിയ യുവാവാണ്. വുഹാന്‍ സര്‍വകലാശാലയിലെ എംബിബിഎസ് വിദ്യാര്‍ഥിയായ ഇയാള്‍ ചുമയും ജലദോഷവും തൊണ്ടവേദനയും വന്നതോടെയാണ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടിയത്.

ടാബ്‌ലറ്റ് വില്‍പനയില്‍ വിപണി കീഴടക്കി മുന്നിലെത്തി ആപ്പിളിന്‍റെ ഐപാഡ്; രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിയിരിക്കുന്നത്…

ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടിയെത്തിയ ഇയാളെ ഐസൊലേഷന്‍ വാര്‍ഡിലാണ് പ്രവേശിപ്പിച്ചിരുന്നത്.

ഞായറാഴ്ചയാണ് ഇയാളില്‍ നിന്ന് പരിശോധനക്കായി സാമ്പിളുകള്‍ ശേഖരിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അതിന് മുമ്പുതന്നെ ഇയാളെ കാണാതാവുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

കാണാതായ രണ്ടാമത്തെയാള്‍ ചൈനയില്‍നിന്ന് മൂന്നു ദിവസങ്ങള്‍ക്ക് മുമ്പാണ് ജബല്‍പുരിലെത്തിയത്. ഇയാളെയും ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷിച്ച്‌ വരുന്നതിനിടയിലാണ് കാണാതായത്.

കൊറോണയെ പ്രതിരോധിക്കാന്‍ രാജ്യം ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടയിലാണ് രണ്ടുപേരെ ആശുപത്രിയില്‍നിന്ന് കാണാതായിരിക്കുന്നത്. ലോകത്താകെ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 361 ആയി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …