Breaking News

അടുത്ത വര്‍ഷം മുതല്‍ ‘ലിംഗ നീതി’ കോളജ് കരിക്കുലത്തിന്‍റെ ഭാഗമാക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു..

അടുത്ത അധ്യയന വര്‍ഷം മുതല്‍ ‘ലിംഗ നീതി’ കോളജ് കരിക്കുലത്തിന്‍റെ ഭാഗമാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. സ്ത്രീ പീഡനങ്ങളും ലൈംഗിക അതിക്രമങ്ങളും തടയാന്‍ പ്രത്യേക ക്ലാസുകള്‍ നടത്തും. ക്ലാസില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

പാലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് കാ​മ്ബ​സി​ല്‍ വി​ദ്യാ​ര്‍​ഥി​നി​യെ സ​ഹ​പാ​ഠി​ ക​ഴു​ത്ത​റ​ത്തു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തെ തുടര്‍ന്നാണ് ലിംഗ നീതി സംബന്ധിച്ച്‌ വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവത്കരണം വേണമെന്ന ആവശ്യം ശക്തമായത്. കോളജുകളില്‍ ബോധവത്കരണത്തിന് പ്രത്യേക ക്ലാസുകള്‍ നടത്തുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു വ്യക്തമാക്കുകയും ചെയ്തിരുന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …