തമിഴ് സിനിമാനടന്‍ വിജയ്ക്ക് പിന്തുണയറിയിച്ച് മലയാള നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് ഹരീഷ് പേരടി വിജയ്ക്ക് പിന്തുണ അറിയിച്ചത്.
ആണത്തമുള്ള മനുഷ്യന്റെ കൂടെ അഭിനയിച്ചതില്‍ അഭിമാനിക്കുന്നുവെന്ന അടിക്കുറിപ്പോടെ വിജയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയോടെയാണ് താരം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
മെര്‍സല്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. വിജയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിനിമാതാരങ്ങളും പ്രമുഖരുമടക്കം നിരവധി പേരാണ് ഇതിനോടകം തന്നെ രംഗത്തെത്തിയിരിക്കുന്നത്.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്ത നടന്‍ വിജയിന്റെ ചോദ്യം ചെയ്യല്‍ രണ്ടാം ദിവസവും തുടരുകയാണ്.