Breaking News

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയർന്നു; പവന് ഇന്ന് ഒറ്റയടിക്ക് കൂടിയത്…

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. വ്യാഴാഴ്ച പവന് 80 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,800 രൂപയായി. ഗ്രാമിന് 10 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4,600 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് ബുധനാഴ്ച സ്വര്‍ണ വില ഇടിഞ്ഞ ശേഷമാണ് വ്യാഴാഴ്ച വീണ്ടും വില ഉയര്‍ന്നത്.

ഈ മാസത്തെ മുന്‍ സ്വര്‍ണ വില റെകോര്‍ഡുകള്‍ തിരുത്തി മുന്നേറുന്നതാണ് സ്വര്‍ണവിലയിലെ ട്രെന്‍ഡ് കാണുന്നത്. ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നത് വില ഉയരാന്‍ ഇടയാക്കുന്നുണ്ട്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …