Breaking News

മീന്‍ വാങ്ങാനെത്തിയ 15 കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; തൃശ്ശൂരിൽ 68 കാരന് ട്രിപ്പിള്‍ ജീവപര്യന്തം

തൃശ്ശൂര്‍ വാടാനപ്പള്ളിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ വയോധികന് ട്രിപ്പിള്‍ ജീവപര്യന്തം. തളിക്കുളം സ്വദേശി കൃഷ്ണന്‍കുട്ടി (68) ആണ് ശിക്ഷിക്കപ്പെട്ടത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതിയുടേതാണ് വിധി. ട്രിപ്പിള്‍ ജീവപര്യന്തം കഠിന തടവിന് പുറമേ ഒന്നരലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

2015-ല്‍ വാടാനപ്പിള്ളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. വാടാനപ്പള്ളി മീന്‍ മാര്‍ക്കറ്റില്‍ നിന്നും മീന്‍ കൊണ്ടുവന്ന് വീട്ടില്‍വെച്ച്‌ വില്‍പ്പന നടത്താറുണ്ടായിരുന്നു പ്രതി. അങ്ങനെ സംഭവദിവസം അയല്‍വാസിയായ പതിനഞ്ചുകാരി വീട്ടില്‍ മീന്‍വാങ്ങുന്നതിനായി എത്തിയപ്പോഴായിരുന്നു അതിക്രമം. കേസില്‍ 25 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകള്‍ ഹാജരാക്കുകയും ചെയ്തായിരുന്നു വാദം.

ഡിഎന്‍എ പരിശോധനയില്‍ ഇരയായ പെണ്‍കുട്ടിക്ക് ജനിച്ച കുഞ്ഞിന്റെ പിതൃത്വം തെളിയിക്കപ്പെടുകയും ചെയ്തു. ഇതോടെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് തെളിയുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ എസ് ബിനോയാണ് ഹാജരായത്

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …