എറണാകുളത്ത് കോവിഡ് വ്യാപനം അതിരൂക്ഷം. പരിശോധിക്കുന്നവരിൽ പകുതിപ്പേർക്ക് കോവിഡ്. 50.86 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പുതുതായി ജില്ലയിൽ 7339 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
നിലവിൽ ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 33,873 ആയി ഉയർന്നു. സംസ്ഥാനത്ത് എറണാകുളത്തും തിരുവനന്തപുരത്തുമാണ് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്.തിരുവനന്തപുരത്ത് 7896 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 43.76 ശതമാനമാണ്.
NEWS 22 TRUTH . EQUALITY . FRATERNITY