Breaking News

വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായ കുഞ്ഞിന്റെ മൃതദേഹം അയല്‍ക്കാരിയുടെ അലമാരയില്‍

വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായ നാലു വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കടിയപട്ടണം മത്സ്യത്തൊഴിലാളി ഗ്രാമത്തില്‍ ജോണ്‍ റിച്ചാര്‍ഡ്-സഹായസില്‍ജ ദമ്ബതികളുടെ മകന്‍ ജോഗന്‍ ആണ് മരിച്ചത്. സമീപവാസിയുടെ അലമാരയിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീടിന് പുറത്തു കളിച്ചുക്കൊണ്ടിരുന്ന ജോഗന്‍ റിഷിയെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കാണാതായത്. ബന്ധുക്കളുള്‍പ്പെടെയുള്ളവരുടെ വീടുകളില്‍ കുട്ടിയെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് കുട്ടിയുടെ അമ്മ സഹായ സില്‍ജ മണവാളക്കുറിച്ചി പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പോലീസ് കേസെടുത്തു.

ഇതിനിടെ സമീപവാസിയായ ഫാത്തിമ എന്ന സ്ത്രീയില്‍ നാട്ടുകാര്‍ സംശയം പ്രകടപ്പിച്ചു. ശേഷം, നാട്ടുകാര്‍ സംഘടിച്ചെത്തി ഇവരുടെ വീട്ടില്‍ പരിശോധിച്ചപ്പോഴാണ് അലമാരിയില്‍ വായ് മൂടിക്കെട്ടിയ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടിരുന്നു.സംഭവത്തില്‍ സ്ത്രീയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രോഷാകുലരായ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ശേഷം സ്ഥലത്തെത്തിയ പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …