Breaking News

അറസ്റ്റ് ചെയ്യാന്‍ കാത്തിരുന്ന പൊലീസിന് തിരിച്ചടി; ദിലീപിന് മുന്‍കൂ‍ര്‍ ജാമ്യം…

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും മുന്‍കൂ‍ര്‍ ജാമ്യാപേക്ഷയില്‍ വിധി പ്രഖ്യാപിച്ച്‌ ഹൈക്കോടതി. ജസ്റ്റീസ് പി ഗോപിനാഥിന്‍റെ ബെഞ്ച് ആണ് വിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂര്‍ത്തിയാക്കിയ കോടതി ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കുകയായിരുന്നു.

ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ കാത്തിരുന്ന അന്വേഷണ സംഘത്തിന് തിരിച്ചടി ആയിരിക്കുകയാണ് ഈ വിധി. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച വാദം പൂര്‍ത്തിയായിരുന്നു. സാക്ഷി എന്ന നിലയില്‍ ബാലചന്ദ്രകുമാറിന്റെ വിശ്വാസ്യതയില്‍ യാതൊരു സംശയവും വേണ്ടെന്നും തന്റെ മൊഴികളെ സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകള്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ബൈജു പൌലോസിന്റെ ഗൂഢാലോചനയാണ് ഈ കേസെന്ന് പ്രതിഭാഗം വാദം തള്ളിക്കൊണ്ട് കേസിലെ പരാതിക്കാരന്‍ മാത്രമാണ് ബൈജു പൌലോസെന്നും അല്ലാതെ അയാള്‍ അന്വേഷണസംഘത്തില്‍ ഇല്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. നടിയെ ആക്രമിച്ച കേസില്‍ പരാജയപ്പെടുന്നുവെന്ന് ബോധ്യപ്പെട്ടതോടെ പ്രോസിക്യൂഷന്‍ കെട്ടിചമച്ചതാണ് ഈ കേസെന്നും ബാലചന്ദ്രകുമാര്‍ കള്ളസാക്ഷിയാണെന്നും പ്രതിഭാഗം വാദിച്ചു. ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് പരിഗണിക്കും.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …