Breaking News

അനധികൃത സ്വത്ത് സമ്ബാദനം; വി.എസ് ശിവകുമാര്‍ എം.എല്‍.എക്കെതിരേ കേസെടുക്കും..!

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയില്‍ തിരുവനന്തപുരം സെന്‍ട്രല്‍ എം.എല്‍.എയും മുന്‍ മന്ത്രിയുമായിരുന്ന വി.എസ് ശിവകുമാറിനെതിരേ കേസെടുക്കും.

കേസെടുത്ത് അന്വേഷണം നടത്താന്‍ നേരത്തേ ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

യു.ഡി.എഫ് ഭരണ കാലത്ത് ആരോഗ്യ-ദേവസ്വം വകുപ്പ് ഭരിച്ചിരുന്ന ശിവകുമാറിനെതിരേ നിരവധി പരാതികള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു.

തുടര്‍ന്ന് 2016ല്‍ ജേക്കബ് തോമസ് വിജിലന്‍സ് മേധാവിയായതു മുതല്‍ ശിവകുമാറിനെതിരേ വിജിലന്‍സ് ഇന്റലിജന്‍സ് വിഭാഗം രഹസ്യമായി അ്‌ന്വേഷണം നടത്തിവരികയായിരുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …