കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍നിന്നു കുട്ടികള്‍ ആസിഡ് കുടിക്കാനിടയായ സാഹചര്യത്തില്‍ സമഗ്ര അന്വേഷണത്തിനു ഭക്ഷ്യസുരക്ഷാ വകുപ്പ്. സംഭവമുണ്ടായ വരക്കല്‍ ബീച്ച് പ്രദേശത്തെ തട്ടുകടകളില്‍ ഉപ്പിലിട്ടതും വിനാഗിരിയില്‍ ഇട്ടതും ഇവ തയാറാക്കാന്‍ ഉപയോഗിച്ചു വരുന്ന ലായിനി, ഉപ്പിലിട്ട പഴങ്ങള്‍ എന്നിവയുടെ അഞ്ച് സാമ്ബിളുകള്‍ വിശദമായി പരിശോധനക്കയച്ചു. ഇതിന്റെ ഫലം ഇന്നു വരും. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന കര്‍ശനമാക്കും.
ഭക്ഷ്യ സുരക്ഷ സുരക്ഷ ഗുണ നിലവാര നിയമ പ്രകാരം 3.75 ശതമാനം അസിറ്റിക് ആസിഡ് പാടുള്ളെന്നിരിക്കെ പഴങ്ങളില്‍ വേഗത്തില്‍ ഉപ്പ് പിടിക്കാനായി ലായിനിയുടെ അമ്ലത്തം കൂട്ടുന്നതിനായി നേര്‍പ്പിക്കാത്ത അസിറ്റിക് ആസിഡ് ഉപയോഗിക്കാറുണ്ടെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. ഈ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് സാമ്ബിളുകള്‍ ശേഖരിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും പരിശോധനകള്‍ കര്‍ശനമാക്കുമെന്നും കോഴിക്കോട് ഫുഡ് സേഫ്റ്റി ഓഫീസര്‍ വിമല്‍ പറഞ്ഞു.