Feb 13, 2026 12:52 AM
Breaking News

ഒന്നാം ടെസ്റ്റ്‌; ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ ;​ അഞ്ച് മുന്‍നിര​ വിക്കറ്റുകള്‍ നഷ്​ടമായി…

ന്യൂസിലന്‍ഡിനെതിരായ ടെസ്​റ്റ്​ പരമ്ബരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക്​ തകര്‍ച്ച. 55 ഓവര്‍ പിന്നിടുമ്പോള്‍ 122 റണ്‍സിന്​ അഞ്ച്​ വിക്കറ്റുകള്‍ നഷ്​ടമായ നിലയിലാണ്​ ഇന്ത്യ.

38 റണ്‍സുമായി അജിന്‍ക്യ രഹാനെയും 10 റണ്‍സുമായി ഋഷഭ്​ പന്തുമാണ്​ ക്രീസില്‍​. ചായക്ക്​ പിന്നാലെ മഴയെത്തിയതിനാല്‍ കളി നിര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്​.

പേസര്‍മാരെ തുണക്കുന്ന പിച്ചില്‍ ന്യൂസിലന്‍ഡിന്‍റെ കൈല്‍ ജാമിസണും ടിം സൗതിയും ട്രന്‍റ്​ ബോള്‍ട്ടുമാണ്​ ഇന്ത്യയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്​.

ജാമിസണ്‍ മൂന്ന്​ വിക്കറ്റുകള്‍ വീഴ്​ത്തിയപ്പോള്‍ സൗതിയും ബോള്‍ട്ടും ഓരോ വിക്കറ്റുകള്‍ നേടി. നേരത്തെ 101 റണ്‍സെടുക്കുന്നതിനിടെയാണ്​ ഇന്ത്യക്ക്​ അഞ്ച്​ മുന്‍നിര വിക്കറ്റുകള്‍ നഷ്​ടമായത്​.

പൃഥ്വി ഷാ (16), മായങ്ക്​ അഗര്‍വാള്‍ (34), ചേതേശ്വര്‍ പുജാര(11), വിരാട്​ കോഹ്​ലി (2), ഹനുമ വിഹാരി (7) എന്നിവര്‍ എളുപ്പം കൂടാരം കയറി.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …