Breaking News

കശ്​മീരില്‍ ഏറ്റുമുട്ടല്‍; രണ്ട്​ ലശ്​കര്‍ ഭീകരരെ സൈന്യം വധിച്ചു..!!

ജമ്മുകശ്​മീരില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ട്​ ലശ്​കര്‍-ഇ-ത്വയ്യിബ ഭീകരരെ വധിച്ചു. ജമ്മുകശ്​മീരിലെ അനന്തനാഗി​ലാണ്​ ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന് പൊലീസ്​ വൃത്തങ്ങള്‍ അറിയിച്ചു.

വെള്ളിയാഴ്​ച രാത്രിയിലാണ്​ സംഭവം. പതിവ്​ തെരച്ചലിനിടെയാണ്​ ഏറ്റുമുട്ടലുണ്ടായതെന്നും സുരക്ഷാസേനയിലെ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസ്​ വ്യക്​തമാക്കിയിട്ടുണ്ട്.

സംഭവസ്ഥലത്ത്​ നിന്ന്​ എ.കെ 47 റൈഫിള്‍, പിസ്​റ്റള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …