Feb 13, 2026 3:47 AM
Breaking News

റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ സ്വര്‍ണവില കുതിച്ചുയരുന്നു; രണ്ടാഴ്ചയ്ക്കിടെ ഉയര്‍ന്നത് രണ്ടായിരം രൂപ, ഇന്നു പവന് ഒറ്റയടിയ്ക്ക് കൂടിയത്…

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ സ്വര്‍ണവില കുതിച്ചുയരുകയാണ്. ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത് 400 രൂപയാണ്.

ഇതോടെ പവന് 31,680 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.

ഗ്രാമിന് 25 രൂപയാണ് കൂടിയത്. ചരിത്രത്തില്‍ ആദ്യമായി 31,000 കടന്ന സ്വര്‍ണ വില ഇന്നലെ രണ്ടു തവണയാണ് ഉയര്‍ന്നത്.

ഇന്നലെ രാവിലെ 240 രൂപ കൂടിയ ശേഷം വീണ്ടും ഉച്ചയ്ക്കു ശേഷം 160 രൂപയുടെ വര്‍ധനവും രേഖപ്പെടുത്തിയിരുന്നു.

രണ്ടാഴ്ചക്കിടെ, പവന് രണ്ടായിരത്തോളം രൂപയാണ് കൂടിയത്. വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …