Breaking News

22 ലക്ഷത്തോളം പേര്‍ പലായനത്തിന്റെ വക്കില്‍: ഇന്ത്യ നല്‍കുന്ന സാമ്ബത്തിക സഹായം രാജ്യത്തിന് ജീവവായു ആണെന്ന് ശ്രീലങ്ക

കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ ശ്രീലങ്ക മാറുമ്ബോള്‍ 22 ലക്ഷത്തോളം തമിഴര്‍ പലായനത്തിന്റെ വക്കില്‍. ഇന്ധന ക്ഷാമത്തില്‍ മീന്‍പിടുത്തവും കൃഷിയും അവതാളത്തിലായതോടെ, 22 ലക്ഷത്തോളം വരുന്ന തമിഴര്‍ പലായനത്തിന്റെ വക്കിലാണ്. ഇന്ത്യയില്‍ അഭയം തേടാനുള്ള ആഗ്രഹത്തിലാണ് തമിഴരെങ്കിലും രാഷ്ട്രീയ പരിഹാരം അകലെയാണ്.

രാത്രിയായാല്‍ വെളിച്ചമില്ല, കുട്ടികളെ പാമ്ബ് കടിക്കുമോ എന്നാണ് ഭയം. കടലില്‍ പോകാനാകുന്നില്ല. കഷ്ടപ്പാട് കാരണം പലരും തമിഴ്നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നു. പത്ത് കൊല്ലത്തിനപ്പുറം ഞങ്ങള്‍ക്ക് ശ്രീലങ്ക തന്നെ ഇല്ലാതായിപ്പോകുമോ എന്നാണ് ഭയം. ഇന്ത്യ നല്‍കുന്ന സാമ്ബത്തിക സഹായം രാജ്യത്തിന് ജീവവായു ആണെന്ന് ശ്രീലങ്കന്‍ പാര്‍ലമെന്റ് മുന്‍ സ്പീക്കര്‍ കരു ജയസൂര്യ പറഞ്ഞു. മോദി സര്‍ക്കാരിനോട് ശ്രീലങ്കന്‍ ജനതയ്ക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്നും ഗോതഭയ രജപക്സെയുടെ തലതിരിഞ്ഞ നയങ്ങളാണ് വില്ലനായതെന്നും മുന്‍ ആഭ്യന്തരമന്ത്രികൂടിയായ കരു വ്യക്തമാക്കി.

‘ഇന്ത്യ ഞങ്ങള്‍ക്ക് സ്വന്തം വീടുപോലെയാണ്. ശ്രീലങ്കയെ സാമ്ബത്തീകമായി സഹായിക്കുന്ന മോദി സര്‍ക്കാരിന് നന്ദിയുണ്ട്. ഞങ്ങള്‍ക്ക് ഇന്ത്യയോട് കടപ്പാടുണ്ട്. ജനാധിപത്യവും നിയമവാഴ്ചയും തിരികെ കൊണ്ടുവരണം. അണ്ണാഹസാരെയുടെ റോളാണ് എനിക്ക് ശ്രീലങ്കയില്‍. മത വര്‍ഗ്ഗീയ രാഷ്ട്രീയത്തെ ഒറ്റപ്പെടുത്തിയാലേ രക്ഷയുള്ളു’- കരു പറഞ്ഞു. അതേസമയം, ശ്രീലങ്കയില്‍ വന്‍ ജനപിന്തുണയുള്ള കരു ജയസൂര്യയെ ഭാവി പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരുവിഭാഗം നേതാക്കള്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …