Feb 14, 2026 2:25 AM
Breaking News

ഐപിഎല്‍ 2022; ആദ്യ ജയത്തിനായി മുംബൈ ഇന്ത്യന്‍സ് ഇന്നിറങ്ങും, ഉറ്റു നോക്കി ആരാധകര്‍

ഐപിഎല്ലില്‍ ആദ്യ ജയത്തിനായി മുംബൈ ഇന്ത്യന്‍സ് ഇന്ന് ഇറങ്ങും. പഞ്ചാബ് കിംഗ്‌സാണ്‌ എതിരാളികള്‍. രാത്രി ഏഴരയ്ക്ക് പുനെയിലാണ് മത്സരം. അഞ്ച് വട്ടം ചാമ്ബ്യന്മാരെങ്കിലും പോയിന്‍റ് ടേബിളില്‍ ഇത്തവണ അക്കൗണ്ട് തുറക്കാനായിട്ടില്ല മുംബൈക്ക്. വിജയവഴിയില്‍ തിരിച്ചെത്താന്‍ പൊരുതുന്ന പഞ്ചാബിനും മത്സരം പ്രധാനമാണിത്.

തുടക്കം മോശമായ നിലയില്‍ നിന്ന് കിരീടത്തിലേക്ക് എത്തിയ മുന്‍ ചരിത്രത്തിലാണ് മുംബൈ ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ഒരു തോല്‍വി കൂടി രോഹിത്തിനും സംഘത്തിനും താങ്ങാനാവില്ല. ബാറ്റിംഗിലും ബൗളിംഗിലും മുംബൈ നിരയില്‍ സ്ഥിരതയില്ലായ്‌മ പ്രകടം. നായകന്‍ രോഹിത്തിന്‍റെ മോശം ഫോമാണ് ടീമിന്‍റെ പ്രധാന തലവേദന.

ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും ക്രീസിലുറച്ചാല്‍ വമ്ബന്‍ സ്കോറിലെത്താം. മികവിലേക്കുയരുന്ന തിലക് വര്‍മയിലും ഡെവാള്‍ഡ് ബ്രൂയിസിലും പ്രതീക്ഷയേറെ. പഞ്ചാബിനെതിരെ മികച്ച റെക്കോര്‍ഡുള്ള കീറോണ്‍ പൊള്ളാര്‍ഡിനും കൂടുതല്‍ ഉത്തരവാദിത്തമുണ്ട്. ബൗളിങ്ങില്‍ ജസ്പ്രീത് ബുമ്ര പഴയ ഫോമിന്‍റെ നിഴലില്‍ മാത്രമെന്നത് ആരാധകർക്ക് തിരിച്ചടി ആകുന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …