Breaking News

ഈ 5 കാര്യങ്ങള്‍ ഒരിക്കലും ഗൂഗിളില്‍ തിരയരുത്, പിന്നെ നിങ്ങള്‍ ജയിലില്‍ ആയിരിക്കും

നമ്മള്‍ എന്ത് തിരഞ്ഞാലും അതിന് ഗൂഗിള്‍ നമുക്ക് ഉത്തരം നല്‍കും. ഒരു പരിധി വരെ ഇത് നമ്മുക്ക് ഗുണം ചെയ്യും. എന്നാല്‍ ഇത്തരത്തിലുള്ള ഗൂഗിള്‍ തിരിച്ചിലില്‍ ഉണ്ടാക്കുന്ന ചെറിയ പിഴവുകള്‍ പോലും നിങ്ങളെ ജയിലില്‍ എത്തിച്ചേക്കാം ഇത്തരത്തില്‍ അബദ്ധത്തില്‍ പോലും ഗൂഗിളില്‍ തിരയാന്‍ പാടില്ലാത്ത ചില കാര്യങ്ങളാണ് പരിശോധിക്കുന്നത്.

1. ബോംബ് ഉണ്ടാക്കുന്ന രീതി

ബോംബ് ഉണ്ടാക്കുന്ന രീതിയോ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളോ ഗൂഗിളില്‍ തിരയരുത്. ഇതും നിങ്ങളെ ജയിലിലാക്കാം. യഥാര്‍ത്ഥത്തില്‍, നിങ്ങള്‍ ഈ തിരച്ചില്‍ നടത്തുമ്ബോള്‍, നിങ്ങളുടെ സിസ്റ്റത്തിന്റെ ഐ പി അഡ്രസ്സ് നേരിട്ട് പോലീസിലും മറ്റ് അന്വേഷണ ഏജന്‍സികളിലും എത്തുന്നു. ഇതിന് ശേഷം ഏജന്‍സിക്ക് നിങ്ങള്‍ക്കെതിരെ നടപടിയെടുക്കാം.

2. ഗര്‍ഭച്ഛിദ്രം

ഗര്‍ഭച്ഛിദ്രത്തിന്റെ രീതികളെക്കുറിച്ച്‌ നിങ്ങള്‍ അബദ്ധത്തില്‍ ഗൂഗിളില്‍ തിരഞ്ഞാല്‍, നിങ്ങള്‍ക്ക് ജയിലില്‍ പോകേണ്ടി വന്നേക്കാം. യഥാര്‍ത്ഥത്തില്‍ ഡോക്ടറുടെ അനുമതിയില്ലാതെ ഗര്‍ഭഛിദ്രം നടത്തുന്നത് നിയമവിരുദ്ധമാണ്. അങ്ങേയറ്റത്തെ ചില സാഹചര്യങ്ങളില്‍ മാത്രമേ ഗര്‍ഭച്ഛിദ്രം അനുവദിക്കൂ.

3. ചൈല്‍ഡ് പോണ്‍

ഇന്ത്യയില്‍ കുട്ടികളുടെ പോണോഗ്രഫിക്കെതിരെയുള്ള നിയമങ്ങള്‍ വളരെ കര്‍ശനമാണ്. ഗൂഗിളില്‍ ചൈല്‍ഡ് പോണ്‍ സെര്‍ച്ച്‌ ചെയ്താല്‍ അത് നിങ്ങളെ കുടുക്കി കളയും. ചൈല്‍ഡ് പോണ്‍ കാണുന്നതും പങ്കിടുന്നതും പോക്‌സോ ആക്‌ട് 2012 ലെ സെക്ഷന്‍ 14 പ്രകാരം കുറ്റകരമാണ്.

4. പീഡനം, ബലാത്സംഗ ഇരയുടെ ഫോട്ടോ പങ്കിടല്‍

ഗൂഗിളിലോ മറ്റ് അനുബന്ധ പ്ലാറ്റ്‌ഫോമുകളിലോ ബലാത്സംഗത്തിന് ഇരയായ സ്ത്രീയുടെ പേരോ ഫോട്ടോയോ നിങ്ങള്‍ പങ്കിടുകയാണെങ്കില്‍ നിങ്ങള്‍ക്ക് ജയില്‍ ശിക്ഷ ലഭിക്കും. ഇത് നിയമപ്രകാരം കുറ്റകരമാണ്.

5. പൈറേറ്റഡ് സിനിമകള്‍ പങ്കിടല്‍

ഗൂഗിളിന്റെ ഏതെങ്കിലും പ്ലാറ്റ്‌ഫോമില്‍ ഒരു സിനിമയുടെ റിലീസിന് മുമ്ബ് അതിന്റെ പൈറേറ്റഡ് കോപ്പി പങ്കിടുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്‌താല്‍, ഈ സാഹചര്യത്തിലും നിങ്ങള്‍ പിടിയിലായേക്കും. ജയില്‍ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …