‘ദിലീപിന്റെ പെട്ടെന്നുള്ള ഉയര്‍ച്ചകളില്‍ ഒരുപാട് ശത്രുക്കളുണ്ടായി. അസൂയാവഹമായ കുറേ കാര്യങ്ങള്‍ ആ സമയത്ത് ദിലീപ് ചെയ്തിരുന്നതില്‍ ചിലര്‍ ദിലീപിനെതിരായി. ആ സാഹചര്യത്തില്‍ ദിലീപിന്റെ പേര് പറഞ്ഞതാകാം. മൂന്ന് നാല് മാസം മിണ്ടാതിരുന്നിട്ട് പിന്നീടല്ലേ പള്‍സര്‍ സുനി ദിലീപിന്റെ പേര് പറഞ്ഞത്.
മാധ്യമങ്ങള്‍ എല്ലാം വളച്ചൊടിക്കുകയായിരുന്നു. ദിലീപിന്റെ ആദ്യ ചോദ്യം ചെയ്യലിന് ശേഷം പൊലീസുകാരുടെ മേല്‍ വരെ മിഡിയ പ്രഷര്‍ ചെലുത്തി’- ആര്‍ ശ്രീലേഖ തന്റെ യുട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി.
‘രണ്ടാമത്തെ പ്രാവശ്യം ചോദ്യം ചെയ്തപ്പോഴും അറസ്റ്റുണ്ടായപ്പോഴും, ഞാന്‍ കരുതി, എന്തെങ്കിലും പങ്കുണ്ടായിരിക്കുമെന്ന്. ജയിലില്‍ കഴിഞ്ഞ ദിലീപിനെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം വളരെ അവശനായിരുന്നു. പിടിച്ച് എണീപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍, തളര്‍ന്നുവീഴുകയായിരുന്നു.
ഇയര്‍ ബാലന്‍സ് പ്രശ്‌നമടക്കം ഉണ്ടായി ആള്‍ക്ക് വയ്യാത്ത സ്ഥിതിയായിരുന്നു. ഞാനിടപെട്ടാണ് ചികിത്സ കൊടുക്കാനും രണ്ട് പായ, എക്‌സ്ട്രാ പുതപ്പ്, ചെവിയില്‍ വക്കാന്‍ പഞ്ഞി എന്നിവയൊക്കെ കൊടുക്കാനും ഏര്‍പ്പാടാക്കിയത്’, ശ്രീലേഖ വെളിപ്പെടുത്തി.
അതേസമയം, നടന്‍ ദിലീപിനെ ഭയക്കുന്നവര്‍ മലയാള സിനിമാ ലോകത്ത് ധാരാളം ഉണ്ട് എന്ന വ്യക്തമായ സൂചനകളാണ് സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. സൂപ്പര്‍ ഡ്യൂപ്പര്‍, മെഗാ സ്റ്റാര്‍ പരിവേഷങ്ങള്‍ എടുത്തണിയാതെ മലയാളത്തിലെ ജനപ്രിയ നായകന്‍ എന്ന സിംഹാസനമാണ് ദിലീപ് കയ്യടക്കിയത്.
മലയാള നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ നടന്‍. 2002ലെ കുഞ്ഞിക്കൂനലിലെ കൂനനായാണ് ദിലീപ് ആദ്യം മലയാളികളെ ഞെട്ടിച്ചത്. അന്നുവരെ മലയാളികളുടെ നായക സങ്കല്‍പ്പം പൗരുഷം തുടിക്കുന്ന മുഖവും ദൃഢമായ കരങ്ങളും വിരിഞ്ഞ മാറും ഒത്തനീളവുമുള്ള പുരുഷനായിരുന്നു.
അവിടെ നിന്നാണ് കൂനനായി ദിലീപ് വെള്ളിത്തിരയില്‍ എത്തി കയ്യടി നേടിയത്. ടൂ കണ്‍ട്രീസ്, മൈ ബോസ്, കിംഗ് ലയര്‍ എന്നീ സിനിമകള്‍ വമ്ബന്‍ ഹിറ്റായതോട് കൂടിയാണ് ദിലീപ് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറിയത്.
ഇതിനിടെ സിനിമാ ലോകത്തെ പലരുടെയും കണ്ണിലെ കരടായും ദിലീപ് മാറുകയായിരുന്നു. കേവലം സിനിമാ നടനായി ഒതുങ്ങുകയായിരുന്നില്ല ദിലീപ്. ആ പണം മറ്റ് സംരംഭങ്ങളില്‍ നിക്ഷേപിക്കുകയും പണം സമ്ബാദിക്കുകയും മറ്റുള്ളവരെയും അതിന് പ്രാപ്തരാക്കുകയും ചെയ്തു. നിര്‍മ്മാതാവായും തീയറ്റര്‍ ഉടമയായും ദിലീപ് തിളങ്ങി.