Breaking News

നാലാം ട്വന്റി20 ഇന്ന്; ഒപ്പമെത്താൻ വിൻഡീസ്; പരമ്ബര പിടിക്കാന്‍ ഇന്ത്യയും…

ഒരു ട്വന്റി20 പരമ്ബര കൂടി കീശയിലാക്കാന്‍ രോഹിത് ശര്‍മയും സംഘവും ഇന്നിറങ്ങുന്നു. വെസ്റ്റിന്‍ഡീസിനെതിരായ അഞ്ചു മത്സരപരമ്ബരയില്‍ മൂന്നു മത്സരം പിന്നിട്ടപ്പോള്‍ 2-1ന് മുന്നിലാണ് ഇന്ത്യ. ശനിയാഴ്ച കൂടി ജയിച്ചാല്‍ പരമ്ബര സ്വന്തമാക്കാം. മറിച്ച്‌ വിന്‍ഡീസ് ജയിച്ചാല്‍ ഞായറാഴ്ചയിലെ അവസാന കളി ‘ഫൈനലാ’വും.

കരീബിയന്‍ ദ്വീപിലെ കളികള്‍ക്കുശേഷം അവസാന രണ്ടു മത്സരങ്ങള്‍ക്ക് അരങ്ങൊരുക്കുന്നത് യു.എസിലെ ഫ്ലോറിഡയിലാണ്. മൂന്നാം മത്സരത്തില്‍ ബാറ്റുചെയ്യുന്നതിനിടെ പരിക്കേറ്റ് കയറിയ നായകന്‍ രോഹിത് ശര്‍മ നാലാം മത്സരത്തില്‍ കളിച്ചേക്കുമെന്നാണ് സൂചന.

ഫോമില്ലാതെ ഉഴറുന്ന ശ്രേയസ് അയ്യര്‍ക്ക് ഒരവസരം കൂടി ലഭിക്കുമോ എന്ന് കണ്ടറിയേണ്ടിവരും. ശ്രേയസിനെ ഒഴിവാക്കുകയാണെങ്കില്‍ സമീപകാലത്ത് കിട്ടിയ അവസരങ്ങളെല്ലാം നന്നായി ഉപയോഗിച്ച ദീപക് ഹൂഡ കളിക്കും. മലയാളി താരം സഞ്ജു സാംസണിന് ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചന.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …