Breaking News

പാലക്കാട് പലിശക്കാരുടെ ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കി

പാലക്കാട് പറളിയിൽ പലിശക്കാരുടെ ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കി. പറളി സ്വദേശി പ്രവീണിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പലിശക്കാർ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇന്നലെ രാത്രിയാണ് പ്രവീണിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

നിർമ്മാണ തൊഴിലാളിയായ പ്രവീൺ പലിശക്കാരിൽ നിന്ന് വായ്പ എടുത്തിരുന്നു. പ്രദേശവാസികൾ കൂടിയായ പലിശക്കാർ വീട്ടിലെത്തി പ്രവീണിനെ ഭീഷണിപ്പെടുത്താറുണ്ടെന്ന് കുടുംബാംഗങ്ങൾ പറയുന്നു. രണ്ടു ദിവസം മുൻപും ഇത്തരത്തിൽ ഭീഷണിയുണ്ടായിരുന്നു. ഇതാകാം ആത്മഹത്യക്ക് കാരണമായതെന്നാണ് വീട്ടുകാർ പറയുന്നത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …