Breaking News

കാത്തിരിപ്പ് ഫലം കണ്ടു; അഖിലിനെ തേടി അരുമപക്ഷി അബു തിരിച്ചെത്തി

കളമശ്ശേരി : ഓമനിച്ച് വളർത്തിയ പക്ഷിയെ നഷ്ടപ്പെട്ടതിന്റെ വിഷമം അഖിലിനും, വീട്ടുകാർക്കും, സുഹൃത്തുക്കൾക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഒടുവിൽ ഒരു പകലും, രാത്രിയും അവർ അനുഭവിച്ച സങ്കടം അവസാനിപ്പിച്ചുകൊണ്ട് ആഫ്രിക്കൻ ഗ്രേ പാരറ്റ് ഇനത്തിൽപെട്ട അബു എന്ന് ഏവരും സ്നേഹത്തോടെ വിളിക്കുന്ന അരുമ തിരികെയെത്തി.

പത്തടിപ്പാലം കരിയാപ്പിള്ളി വീട്ടിൽ അഖിലിന്റെ ഓമനപക്ഷിക്ക് മൂന്ന് വയസ്സ് പ്രായമുണ്ട്. കുടുംബത്തിലെ ഒരു അംഗത്തെപോലെ ആയിരുന്നു അബു. ചൊവ്വാഴ്ച രാവിലെ കൂട് തുറന്നപ്പോൾ അബദ്ധത്തിൽ പുറത്തിറങ്ങി പോവുകയായിരുന്നു. കൂടിന് വെളിയിൽ വന്ന പക്ഷിയെ കാക്കകൾ ആക്രമിക്കാൻ തുടങ്ങിയതോടെ അത് പ്രാണരക്ഷാർത്ഥം പറന്നകന്നു.

തുടർന്ന് അബുവിനായി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. എങ്കിലും തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയോടെ തന്നെ അവർ കാത്തിരുന്നു. കഴിഞ്ഞ ദിവസം ഒന്നര കിലോമീറ്റർ അകലെയുള്ള ജംഗ്ഷന് സമീപമുള്ള വീട്ടുമുറ്റത്ത് കാക്കകൾ കൊത്തി പരിക്കേൽപ്പിച്ച അബു തളർന്നു വീഴുകയായിരുന്നു. പക്ഷിയെ നഷ്ടപ്പെട്ട വാർത്ത ശ്രദ്ധിച്ചിരുന്ന വീട്ടുകാരാണ് അഖിലിനെ വിളിച്ച് പക്ഷിയെ തിരികെ ഏൽപ്പിച്ചത്.

About News Desk

Check Also

ചരിത്രം എഴുതി ഷാലിസ ധാമി; മുന്നണി പോരാളികളെ നയിക്കാൻ എത്തുന്ന ആദ്യ വനിതാ കമാൻഡർ

ന്യൂഡൽഹി : ഗ്രൂപ്പ്‌ ക്യാപ്റ്റൻ ഷാലിസ ധാമി ഇന്ത്യൻ വ്യോമസേനയുടെ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് പുതിയ ഉത്തരവാദിത്തത്തിലേക്ക്. പടിഞ്ഞാറൻ മേഖലയിലെ മുന്നണി …