തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ നാല് ദിവസമായി നടന്നുവരുന്ന ക്വാറി, ക്രഷർ സമരം പിൻവലിച്ചു. വ്യവസായ, ഗതാഗത വകുപ്പ് മന്ത്രിമാരുമായി സമരസമിതി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. തങ്ങളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് സർക്കാരിൽ നിന്ന് ഉറപ്പ് ലഭിച്ചതായി ക്വാറി ഉടമകൾ പറഞ്ഞു.
സമരത്തെ തുടർന്ന് സംസ്ഥാനത്തെ നിർമ്മാണ മേഖല നിശ്ചലമായതോടെയാണ് വ്യവസായ മന്ത്രി ഇടപെട്ട് ക്വാറി ഉടമകളുമായി ചർച്ച നടത്തിയത്. ചെറുകിട ക്വാറികളിൽ ഉൾപ്പെടെ വേ ബ്രിഡ്ജ് സ്ഥാപിക്കാനുള്ള നീക്കം പിൻവലിക്കുക, അനാവശ്യ പരിശോധനകൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. പ്രശ്ന പരിഹാരത്തിനായി ഖനനവകുപ്പ് എട്ടാം തീയതി ക്വാറി ഉടമകളുടെ യോഗം വിളിച്ചിട്ടുണ്ട്.