മലയാള സിനിമ താരസംഘടന ‘അമ്മ’യുടെ നിര്‍വാഹക സമിതി യോഗം ചൊവ്വാഴ്ച. ഷെയ്ന്‍ നിഗത്തെ യോഗത്തിലേക്ക് വിളിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊച്ചിയില്‍ നടക്കുന്ന യോഗത്തിന് പിന്നാലെ നിര്‍മാതാക്കളുടെ സംഘടനയുമായി ‘അമ്മ’ ഭാരവാഹികള്‍ ചര്‍ച്ച നടത്തും.
പ്രതിഫല തര്‍ക്കം മൂലം വെയില്‍ സിനിമയുടെ ചിത്രീകരണം മുടങ്ങിയതില്‍ ക്ഷമ ചോദിച്ച് നിര്‍മാതാവ് ജോബി ജോര്‍ജിന് ഷെയ്ന്‍ നിഗം കത്തയച്ചിരുന്നു.
നിലവില്‍ നല്‍കിയ 24 ലക്ഷം രൂപയ്ക്ക് അഭിനയിക്കാമെന്നും കരാര്‍ പ്രകാരമുള്ള 40 ലക്ഷം രൂപയില്‍ ബാക്കിയുള്ള തുക വേണ്ടെന്നും ഷെയ്ന്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെ വിലക്ക് പിന്‍വലിക്കുന്ന കാര്യത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സന്നദ്ധത അറിയിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഉല്ലാസം
സിനിമയുടെ ഡബ്ബിംഗ് നടത്താതിരിക്കുകയും വെയില്‍, കുര്‍ബാനി സിനിമകളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് നിര്‍മാതാക്കളുടെ സംഘടന ഷെയ്‌ന് വിലക്കേര്‍പ്പെടുത്തിയത്.