പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഏഴു കൗമാര സുഹൃത്തുക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം കൊലപ്പെടുത്തിയതായ് റിപ്പോര്‍ട്ട്. ആസാമിലെ വടക്കന്‍ ജില്ലയായ ബിശ്വനാഥില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്.
വെള്ളിയാഴ്ചയാണ് 12 വയസുകാരിയായ പെണ്‍കുട്ടിയെ കാണാതാകുന്നത്. തൊട്ടടുത്ത ദിവസം തൊട്ടടുത്ത വനമേഖലയില്‍നിന്നു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഭക്ഷണം കഴിക്കാന്‍ ഒപ്പം കൂട്ടിയശേഷം പ്രതികള്‍ ഏഴു പേരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.
മരത്തില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം കാണപ്പെട്ടത്.
മൃതദേഹം പോലീസ് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമേ പീഡനമടക്കമുള്ള കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. കുറ്റക്കാരായ ഏഴു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം പത്താം ക്ലാസ് പരീക്ഷ എഴുതിയ കുട്ടികളാണ് കേസിലെ പ്രതികള്‍.