Feb 4, 2026 1:20 AM
Breaking News

ഛത്തീസ്ഗഢില്‍ മലയാളി ജവാന്‍ സ്വയം വെടിവെച്ച് മരിച്ചു

അയിലൂര്‍(പാലക്കാട്): പാലക്കാട് അയിലൂർ സ്വദേശിയായ സിആർപിഎഫ് ജവാൻ ഛത്തീസ്ഗഡിൽ സ്വയം വെടിവച്ച് മരിച്ചതായി വിവരം.അയിലൂര്‍ തിരുവഴിയാട് ഇടപ്പാടം വീട്ടിൽ മണികണ്ഠന്‍റെ മകൻ വിനു (37) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. മാവോയിസ്റ്റ് സ്വാധീനമുള്ള ബീജാപൂർ ജില്ലയിലെ 85-ാം ബറ്റാലിയനിലെ അംഗമാണ് വിനു. മൂന്ന് ദിവസം മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്.

ജോലിക്ക് പോകുന്നതിനു മുമ്പ് ബാരക്കിൽ പ്രവേശിച്ച വിനു തോക്കുപയോഗിച്ച് സ്വയം വെടിവച്ച് മരിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കളെ അറിയിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …