Breaking News

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വമ്പന്‍ തിരിച്ചടി; ദിലീപിന്‍റെ ഹര്‍ജി കോടതി തള്ളി…

കൊച്ചിയില്‍ ഓടുന്ന കാറില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് വീണ്ടും തിരിച്ചടി. പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി പ്രത്യേക കോടതി തള്ളി.

കേസില്‍ ദിലീപ് പ്രയിയായി തുടരും. കേസില്‍ എട്ടാം പ്രതിയായ ദിലീപിനെതിരേ വിചാരണ നടത്താന്‍ മതിയായ തെളിവുകളുണ്ടെന്നായിരുന്നു സര്‍ക്കാറിന് വേണ്ടി പ്രോസിക്യൂഷന്റെ വാദം. ദിലീപിനെ കുറ്റവിമുക്തനാക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

നടിയെ ആക്രമിച്ച്‌ പകര്‍ത്തിയ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചതിന് ശേഷമാണ് ദിലീപ് ഹര്‍ജി നല്‍കിയത്. നിലവിലുള്ള കുറ്റപത്രത്തില്‍, തന്നെ വിചാരണ ചെയ്യാനുള്ള തെളിവില്ലെന്നായിരുന്നു ദിലീപിന്‍റെ വാദം.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …