Breaking News

മോഡലിൻ്റെ ഹെയർ കട്ട്; സലൂണിനേർപ്പെടുത്തിയ രണ്ട് കോടി പിഴ സുപ്രീം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: സൗന്ദര്യവർധക വസ്തുക്കളുടെ പ്രൊമോഷൻ ചെയ്യുന്ന മോഡലിന്‍റെ മുടി മോശമായി വെട്ടിയതിന് പഞ്ചനക്ഷത്ര ഹോട്ടലിലെ സലൂണിനേർപ്പെടുത്തിയ രണ്ട് കോടി രൂപ പിഴ സുപ്രീം കോടതി റദ്ദാക്കി. ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ചുമത്തിയ നഷ്ടപരിഹാര തുക വളരെ കൂടുതലാണെന്നും ഇത് പുനഃപരിശോധിക്കണമെന്നും കോടതി പറഞ്ഞു.

2018 ഏപ്രിൽ 12ന് മൗര്യ ഹോട്ടലിനെതിരെ മുടിവെട്ടിയതുമായി ബന്ധപ്പെട്ട് മോഡൽ ആഷ്ന റോയ് നൽകിയ പരാതിയിലാണ് കമ്മീഷൻ പിഴ ചുമത്തിയത്. സ്ഥിരം ഹെയർസ്റ്റൈലിസ്റ്റ് ഇല്ലാതിരുന്നിട്ടും ഹോട്ടൽ മാനേജരുടെ ഉറപ്പിലാണ് മറ്റൊരാളുടെ സേവനം തേടിയത്. എന്നാൽ പറഞ്ഞ രീതിയിലല്ല മുടി മുറിച്ചതെന്നാണ് ആഷ്നയുടെ ആരോപണം.

മുകളിൽ നിന്ന് നാല് ഇഞ്ച് മാത്രം അവശേഷിച്ചുകൊണ്ട് തന്‍റെ ബാക്കി മുടിയെല്ലാം മുറിച്ചുമാറ്റി. അമിതമായ അമോണിയ ഉപയോഗം മൂലം തലയിലെ ചർമ്മത്തിനു കേടുപാടുകൾ സംഭവിച്ചുവെന്നും ഇത് കാരണം താൻ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും അവർ പരാതിയിൽ ഉന്നയിച്ചിരുന്നു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …