കോഴിക്കോട്: കോഴിക്കോട് എൻ.ഐ.ടിയിലെ പൊതുസ്ഥലങ്ങളിൽ വിദ്യാർത്ഥികളുടെ സ്നേഹപ്രകടനം നിരോധിച്ച് സർക്കുലർ. വിദ്യാർത്ഥികളുടെ പെരുമാറ്റത്തെക്കുറിച്ച് കാമ്പസിനു പുറത്തുനിന്നടക്കം നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് സർക്കുലർ പുറത്തിറക്കിയത്.
കാമ്പസിനകത്തും പുറത്തും അമിതമായ സ്നേഹപ്രകടനം പാടില്ലെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ഇത്തരം കാര്യങ്ങൾ മറ്റ് വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്നുവെന്നും അത് കാണുന്നവർക്ക് അലോസരമുണ്ടാക്കുന്നുവെന്നും ഉത്തരവിൽ പറയുന്നു.
ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY