പാലക്കാട്: പാലക്കാട് പ്രസവ ശസ്ത്രക്രിയക്ക് ശേഷം അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടർമാർക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് പാലക്കാട് ഡിഎംഒ ഡോ. കെ പി റീത്ത. റിപ്പോർട്ട് ഉടൻ ആരോഗ്യമന്ത്രിക്ക് സമർപ്പിക്കും. ഗർഭിണിയുടെ രക്തസ്രാവം നിയന്ത്രിക്കാൻ ഡോക്ടർമാർ ആവശ്യമായതെല്ലാം ചെയ്തെന്നും പ്രസവ ശസ്ത്രക്രിയ നടത്താൻ താമസമുണ്ടായിട്ടില്ലെന്നും ഡിഎംഒ വ്യക്തമാക്കി.
സംഭവത്തിൽ ചിറ്റൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർമാരായ ഡോ.കൃഷ്ണനുണ്ണി, ഡോ.ദീപിക എന്നിവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു. നല്ലേപ്പുള്ളി സ്വദേശിനി അനിതയാണ് ഇന്നലെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.
NEWS 22 TRUTH . EQUALITY . FRATERNITY