തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും എം.എൽ.എയുമായ ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് ബംഗളൂരുവിലേക്ക് കൊണ്ടുപോകും. നിലവിൽ നിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ ന്യൂമോണിയ ഭേദമായതിനെ തുടർന്നാണ് ബെംഗളൂരുവിലേക്ക് മാറ്റുന്നത്. ന്യൂമോണിയ ബാധയെ തുടർന്ന് തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ഭേദമായാലുടൻ വിദഗ്ധ ചികിത്സയ്ക്കായി മാറ്റാനായിരുന്നു തീരുമാനം.
ഉമ്മൻചാണ്ടിയെ എ.ഐ.സി.സിയാണ് ബംഗളൂരുവിലേക്ക് കൊണ്ടുവരുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിർദേശപ്രകാരം കെ സി വേണുഗോപാൽ ഉമ്മൻചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഞായറാഴ്ച ചാർട്ടേഡ് വിമാനത്തിൽ അദ്ദേഹത്തെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. എ.ഐ.സി.സിയാണ് വിമാനം ക്രമീകരിച്ചതെന്നും അദ്ദേഹം അറിയിച്ചു.
ഉമ്മൻചാണ്ടിയുടെ ആരോഗ്യസ്ഥിതിയിൽ മകനെന്ന നിലയിൽ തനിക്ക് ഉത്തരവാദിത്വം ഉണ്ടെന്ന് മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. ചികിത്സയെക്കുറിച്ച് സങ്കടകരമായ പ്രചാരണം ഉണ്ടായിരുന്നു. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് ശരിയല്ല. എല്ലാ മെഡിക്കൽ രേഖകളും തന്‍റെ പക്കലുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻചാണ്ടിക്ക് വിദഗ്ദ്ധ ചികിത്സ ലഭിക്കുന്നില്ലെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
ചികിത്സയുമായി കുടുംബം സഹകരിക്കുന്നില്ലെന്നത് വ്യാജപ്രചാരണമാണ്. ശരിയായ സമയം വരുമ്പോൾ പിതാവിന്‍റെ മെഡിക്കൽ വിവരങ്ങൾ പുറത്തുവിടും. രോഗവ്യാപനമില്ലെന്നാണ് വിവരം. പിന്നെ എന്തിനാണ് ഈ ക്രൂരത. നുണപ്രചാരണത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.