Breaking News

സൗദിയിലെ 93% സ്ഥാപനങ്ങളിലും ഇ-ബില്ലിങ് സംവിധാനം നടപ്പായി

ജിദ്ദ: രാജ്യത്തെ 93 ശതമാനം സ്ഥാപനങ്ങളും ഇലക്ട്രോണിക് ബില്ലിംഗ് സംവിധാനം നടപ്പാക്കിയതായി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ഗവർണർ എൻ ജി സുഹൈൽ ബിൻ മുഹമ്മദ് അബാനാമി അറിയിച്ചു. റിയാദിൽ സംഘടിപ്പിച്ച ‘സകാത്ത്, നികുതി, കസ്​റ്റംസ്’ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വിഷൻ 2030’ന്‍റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, അതോറിറ്റി സ്വന്തം സംരംഭങ്ങൾ നടപ്പാക്കുന്നതിൽ മികച്ച രീതികളാണ്​ സ്വീകരിച്ചത്. ഇവയിൽ ഏറ്റവും പ്രധാനം ഇലക്ട്രോണിക് ബില്ലിംഗ് സ്കീം നടപ്പാക്കലാണ്. രാജ്യം സാക്ഷ്യം വഹിക്കുന്ന സാമ്പത്തിക നവോത്ഥാനത്തിന്‍റെയും ഡിജിറ്റൽ പരിവർത്തനത്തിന്‍റെയും വിപുലീകരണമായാണ് ഇത് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

About News Desk

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …